Unification of Princely States (നാട്ടുരാജ്യങ്ങളുടെ സംയോജനം)

1) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ 565 ഓളം നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ മൂന്നെണ്ണം ഒഴികെ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി.

2) ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങൾ

കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്

3) ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി

ഓപ്പറേഷൻ പോളോ (1948)

4) ജനഹിത പരിശോധന (റഫറണ്ടം) വഴി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർത്ത നാട്ടുരാജ്യം

ജുനഗഡ്

5) നാട്ടുരാജ്യങ്ങളെ ഏകീകരിച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തി

സർദാർ വല്ലഭായ് പട്ടേൽ

6) നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപാർട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ സെക്രട്ടറി ആയിരുന്ന മലയാളി

വി പി മേനോൻ

7) നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിന്റെ സഹായിയായിരുന്ന മലയാളി

വി പി മേനോൻ

Leave a Reply