പി എസ് സി ആവർത്തിച്ച ചില ചോദ്യങ്ങൾ

1) ബുദ്ധൻ ജനിച്ച വർഷം?

ബി സി 563

2) ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത്?

അബർഡീൻ

3) 1921ൽ രൂപംകൊണ്ട കേന്ദ്ര ലജിസ്ലേറ്റീവ് അസ്സെംബ്ലിയുടെ ആദ്യ സ്‌പീക്കർ ആരായിരുന്നു?

സർ ഫ്രെഡറിക് വൈറ്റ്

4) വിവേകോദയം 1904ൽ പ്രസിദീകരം ആരംഭിച്ചപ്പോൾ എഡിറ്റർ ആരായിരുന്നു?

കുമാരനാശാൻ

5) അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്?

ഡോ സക്കീർ ഹുസൈൻ

6) അധികാരം കയ്യടക്കാൻ 1923ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറിശ്രമത്തിന്റെ പേര്?

ബീർ ഹാൾ പുഷ്

7) മധ്യപ്രദേശിൽ സെക്യൂരിറ്റി പേപ്പർ മിൽ സ്ഥപിച്ചിരിക്കുന്ന സ്ഥലം?

ഹോഷംഗബാദ്

8) 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ എതിർ സ്ഥാനാർഥി?

രാജ് നാരായൺ

9) ക്യൂബയിൽ 1959 ൽ നടന്ന വിപ്ലവത്തിന്റെ നേതാവ്?

ഫിഡൽ കാസ്ട്രോ

10) പ്ലാസി യുദ്ധകാലത്തെ ബംഗാളിലെ നവാബ്?

സിറാജ് ഉദ്‌ ദൗള

11) 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രസിഡന്റ്?

ഫക്രുദീൻ അലി അഹമ്മദ്

12) ഇന്ത്യയിൽ ഏത് പ്രദേശമാണ് മുഹമ്മദ് ബിൻ കാസിം ആക്രമിച്ചത്?

സിന്ധ്

13) രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോൺ?

അഡ്രിനാലിൻ

14) രാജ്യാന്തര വികസന ഏജൻസിയുടെ ആസ്ഥാനം?

വാഷിംഗ്ടൺ ഡി സി

15) രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാക്കുന്ന രോഗം?

ടെറ്റനി

16) ഇൽതുമിഷ് പ്രചരിപ്പിച്ച ചെമ്പ് നാണയം?

ജിറ്റാൾ

17) ഇന്ത്യ, മ്യാന്മാർ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലൂടെ കടന്നു പോകുന്ന പർവതനിര?

പട്കായി

18) ഇന്റർനെറ്റിന്റെ പഴയ പേര്?

അർപ്പാനെറ്റ്

19) ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകൽപ്പന ചെയ്തത്?

ജോർജ് പിറ്റെറ്റ്

20) മനുഷ്യന് ആകെ എത്ര പേശികളുണ്ട്:

639

മുൻവർഷത്തെ എൽ ഡി സി ചോദ്യങ്ങൾ

1) ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്ത വർഷം:

1989

2) ഫേസ്ബുക്കിന്റെ സ്ഥാപകൻ:

മാർക്ക് സുക്കർബർഗ്

3) വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ ‘മാർജാരനൃത്തരോഗം’ ആദ്യമായി കാണപ്പെട്ട രാജ്യം?

ജപ്പാൻ

4) ഇന്ദിര ആവാസ് യോജന എന്ന ഗ്രാമവികസന പദ്ധതി എന്ത് ഉദ്ദേശ്യത്തോടുകൂടിയാണ് ആരംഭിച്ചത്:

ഭവന നിർമ്മാണം

5) അന്തർദേശീയ ഓസോൺ ദിനമായി ആചരിക്കുന്നതെന്ന്?

ജൂലൈ 16

6) ഇന്ത്യയിലെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്സ്‌ജിപിച്ചതെന്ന്?

1981

7) സമ്പദ്ഘടനയിൽ ഏതു മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്?

തൃതീയം

8) കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏതു ബാങ്കിലാണ് ലയിച്ചത്?

പഞ്ചാബ് നാഷണൽ ബാങ്ക്

9) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം:

ജനീവ

10) ‘വെർമികൾച്ചർ’ എന്തുമായി ബന്ധപ്പെട്ട പഠനശാഖയാണ്?

മണ്ണിര

11) ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്?

ശ്രീഹരിക്കോട്ട

12) പരുത്തിക്കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു?

റിഗർ

13) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വാതകം ഏത്?

നൈട്രജൻ

14) നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

ചൗരിചൗരാ സംഭവം

15) കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം ഏത്?

1982

16) ഇന്ത്യയുടെ മാനക രേഖാംശം ഏത്?

82.30 കി

17) കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേത്?

തമിഴ്നാട്

18) കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്:

ഛത്തീസ്ഗഡ്

19) കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട 1992-ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം:

റിയോഡി ജനിറോ

20) ഇന്ത്യയിൽ ഏത് ധനകാര്യ സ്ഥാപനമാണ് വായ്പാ-പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്?

റിസർവ് ബാങ്ക്

മുൻവർഷത്തെ ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങൾ

1) കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?

പാലക്കാട്

2) കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?

വള്ളത്തോൾ നാരായണ മേനോൻ

3) ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്?

യുറാനസ്

4) തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജമുള്ളത്:

വാതകങ്ങളിൽ

5) ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു?

കാർബൺ കുടുംബം

6) ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ്?

ഇൻഫ്രാസോണിക് തരംഗം

7) 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ് ആണ്?

212

8) സ്വാതന്ത്ര്യമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്:

കുറഞ്ഞു വരുന്നു

9) പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും?

3 ലക്ഷം കിലോമീറ്റർ

10) ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോളാണ്?

ദ്രുവങ്ങളിൽ

11) ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

ത്വക്ക്

12) കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

പന്നിയൂർ

13) മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത്?

ഇനാമൽ

14) ലോക പരിസ്ഥിതി ദിനം:

ജൂൺ 5

15) ‘മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ്’ ആരുടെ വാക്കുകളാണിവ?

കൽപ്പന ചൗള

എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – സയൻസ് ചോദ്യങ്ങൾ

1) ട്രൈ ബേസിക് ആസിഡിന് ഉദാഹരണം:

ഫോസ്ഫോറിക് ആസിഡ്

2) കുമ്മായത്തിന്റെ രാസനാമം?

കാൽസ്യം ഹൈഡ്രോക്ലെഡ്

3) മണ്ണിൽ കുമ്മായം ചേർക്കുന്നതെന്തിന്?

അമ്ലത കുറയ്ക്കാൻ

4) പാല് തൈരാകുമ്പോൾ പി.എച്ച് മൂല്യത്തിന് എന്ത്‌ സംഭവിക്കും?

കുറയും

5) ശുദ്ധജലത്തിലേക്ക് വിനാഗിരി ചേർത്താൽ പി.എച്ച് മൂല്യത്തിന് എന്ത് സംഭവിക്കും?

കുറയും

6) കുമിൾനാശിനിയായി ഉപയോഗിക്കുന്ന ലവണം:

കോപ്പർ സൾഫേറ്റ്(തുരിശ്)

7) സിമന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലവണം ഏത്?

ജിപ്സം

8) മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാനാവശ്യമായ ആസിഡ് ഏത്?

സർഫ്യുരിക് ആസിഡ്

9) ജിപ്സത്തിന്റെ രാസനാമം:

കാൽസ്യം സൾഫേറ്റ്

10) ഇന്തുപ്പിന്റെ രാസനാമം:

പൊട്ടാസ്യം ക്ലോറൈഡ്

11) പൊതുവേ കാർഷിക വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ പി.എച്ച് മൂല്യം എത്ര?

6.5-7.2

12) കാരറ്റ്, കാബേജ് തുടങ്ങിയ വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യം?

7-8

13) pH സ്കെയിൽ അവിഷ്ക്കരിച്ചത്?

സോറൻസൺ

14) ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ:

ആന്റസിഡുകൾ

15) ആമാശയത്തിൽ ദഹന പ്രവർത്തനത്തെ സഹായിക്കുന്ന ആസിഡ്:

ഹൈഡ്രോക്ലോറിക് ആസിഡ്

എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?

നോട്ടിക് മൈൽ

2) പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ്?

75

3) കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ ഭരണസുതാര്യത ഉറപ്പുവരുത്തുന്ന നിയമം:

വിവരാവകാശ നിയമം

4) C.N.N ഏതു രാജ്യത്തിന്റെ ടി.വി ചാനലാണ്?

യു എസ് എ

5) കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്?

തമിഴ്നാട്

6) ഭൗമദിനം എന്നാണ്?

ഏപ്രിൽ 22

7) രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

8) കേരളത്തിൽ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ട്?

20

9) ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്:

സമുദ്രഗുപ്തൻ

10) ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത്?

എഡ്യൂസാറ്റ്

11) ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു?

റോ

12) ‘ബുൾമാർക്കറ്റ്’ എന്ന പദം എന്തുമായി ബന്ധപ്പെട്ടതാണ്:

ഓഹരി വിപണി

13) 1966-ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഒപ്പുവെച്ച സമാദാനകരാർ:

താഷ്‌കന്റ് കരാർ

14) മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം:

നിംബസ്

15) ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏതുപേരിൽ അറിയപ്പെടുന്നു:

സീസ്മോളജി

16) ഇന്ത്യ-പാകിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയത്:

സിറിൽ റാഡ്ക്ലിഫ്

17) ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏതു പേരിലറിയപ്പെടുന്നു:

മിശ്ര സമ്പദ് വ്യവസ്ഥ

18) ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്:

എം എസ് സ്വാമിനാഥൻ

19) പോസ്റ്റൽ ഇൻഡക്സ് നമ്പറുകൾ(PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം:

1972

20) ഫത്തേപൂർ സിക്രി എന്ന തലസ്ഥാന നഗരം സൃഷ്‌ടിച്ച മുഗൾ ചക്രവർത്തി ആര്?

അക്ബർ

മുൻവർഷങ്ങളിലെ ജി കെ ചോദ്യങ്ങൾ

1) ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം:

കാനഡ

2) ധർമ്മടം നദീദ്വീപ് ഏത് ജില്ലയിലാണ്?

കണ്ണൂർ

3) 1947 ഏപ്രിലിൽ തൃശൂരിൽ നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷൻ ആരായിരുന്നു?

കെ കേളപ്പൻ

4) 1947-ൽ കോൺഗ്രസ് പാർട്ടി വിട്ട് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ച നേതാവ്?

പട്ടം താണുപിള്ള

5) പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ ‘വാലസമുദായപരിഷ്ക്കരിനിസഭ’ രൂപംകൊണ്ടതെവിടെ?

തേവര

6) ‘കേരളത്തിന്റെ സോക്രട്ടീസ്’ എന്നറിയപ്പെടുന്നത്?

മന്നത്‌ പദ്മനാഭൻ

7) മേച്ചിപ്പുല്ലു സമരം അരങ്ങേറിയ പ്രദേശം ഇപ്പോൾ ഏത് ജില്ലയിലാണ്?

കണ്ണൂർ

8) ആരുടെ ആത്മകഥയാണ് ‘പയസ്‌വിനിയുടെ തീരങ്ങളിൽ’?

കെ കുഞ്ഞമ്പു

9) കുളച്ചൽ യുദ്ധം നടന്ന വർഷം?

1741

10) ‘ഗുരുക്കളുടെയെല്ലാം ഗുരു’ എന്ന് വിളിക്കപ്പെട്ടത്:

തൈക്കാട് അയ്യ

11) ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഭേദഗതികളെപ്പറ്റി പ്രതിപാദിക്കുന്നത്?

ഭാഗം-20

12) സച്ചാർ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്?

മുസ്ലിം സമുദായത്തിന്റെ അവസ്ഥ

13) പദവികളുടെ മുൻഗണനാ ക്രമത്തിൽ ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ സ്ഥാനമെത്ര?

3

14) ജൂവനയിൽ ജസ്റ്റിസ് നിയമം നിലവിൽ വന്ന വർഷമേത്?

2000

15) ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷസ്ഥാനം ലഭിക്കാൻ ഒരു കക്ഷി കുറഞ്ഞത് എത്ര സീറ്റുകൾ നേടിയിരിക്കണം?

55

16) രാജ്യസഭയുടെ ഉപാദ്യക്ഷയായ ആദ്യത്തെ വനിതയാര്?

വയലറ്റ് ആൽവ

17) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി:

കൊൽക്കത്ത

18) പാർലമെന്റിന്റെ ഇരുസഭകളുടെയും ആദ്യത്തെ സംയുക്ത സമ്മേളനം വിളിച്ചു ചേർത്ത രാഷ്ട്രപതി:

ഡോ. രാജേന്ദ്രപ്രസാദ്

19) ഹരിത ട്രൈബ്യുണൽ നടപ്പിൽ വരുത്തിയ ആദ്യത്തെ വികാസ്വര രാജ്യമേത്:

ഇന്ത്യ

20) സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാറ്റം വരുത്താനുള്ള അധികാരം ആരിലാണ് നിക്ഷിപ്‌തം?

പാർലമെന്റ്

മുൻവർഷത്തെ എൽ ഡി സി ചോദ്യങ്ങൾ

1) ഏറ്റവും ശുദ്ധമായ ജലസ്രോതസ് ഏതാണ്?

മഴ വെള്ളം

2) അന്തരീക്ഷ വായുവിലെ പ്രധാന ഘടകം:

നൈട്രോജൻ

3) ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്:

കൽപ്പാക്കം

4) ഇന്ത്യയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തു:

കൽക്കരി

5) മാൻഗിഫെറ ഇൻഡിക്ക എന്ന ശാസ്ത്രീയ നാമമുള്ള സസ്യം:

മാവ്

6) ആയുർവേദ ഗ്രന്ഥമായ അഷ്‌ടാഗഹൃദയം രചിച്ചത്:

വാഗ്ഭടാചര്യൻ

7) ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ പി ജെ അബ്ദുൽ കലാം

8) ചിക്കൻ ഗുനിയ രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്?

ആൽഫ വൈറസ്

9) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം:

1969

10) ലോക പൈതൃക പട്ടിക തയ്യാറാക്കുന്നത് ആരാണ്:

UNESCO

11) കേരളത്തിലെ ആദ്യത്തെ താപ വൈദ്യുത നിലയം:

കായംകുളം

12) നാം അധിവസിക്കുന്ന അന്തരീക്ഷ മണ്ഡലം ഏത്?

ട്രോപോസ്‌ഫിയർ

13) ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി:

പമ്പ

14) ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏതു പേരിലറിയപ്പെടുന്നു?

മംഗൾയാൻ

15) കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?

നോട്ടിക്ക് മൈൽ

മുൻവർഷത്തെ ജി കെ ചോദ്യങ്ങൾ

1) ഹിരാക്കുഡ് നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം:

ഒഡീഷ

2) ജനപങ്കാളിതത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ്:

കൊച്ചി

3) കമ്പോള പരിഷ്ക്കാരങ്ങളുടെ പേരിൽ മധ്യകാല ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി:

അലാവുദീൻ ഖിൽജി

4) 1857 ലെ ഒന്നാം സ്വാതന്ദ്ര്യസമരം ആരംഭിച്ച സ്ഥലം:

മീററ്റ്

5) ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്?

1949 നവംബർ 26

6) ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്തൂങ് സമ്മേളനം നടന്നത് ഏതു രാജ്യത്തുവെചാണ്?

ഇന്തോനേഷ്യ

7) വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ്?

രണ്ടാം പഞ്ചവത്സര പദ്ധതി

8) റിസർവ് ബാങ്ക് നിലവിൽ വന്നത്:

1935

9) ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത്?

12

10) സാർവദേശീയ മനുഷ്യാവകാശ ദിനം:

ഡിസംബർ 10

11) വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ദ്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി:

48 മണിക്കൂർ

12) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം:

1993

13) എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം:

മോസ്‌കോ

14) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി:

സച്ചിൻ ടെണ്ടുൽക്കർ

15) ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം:

GSAT-7

16) കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിറ്റാമിൻ:

വിറ്റാമിൻ എ

17) ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ്:

അനീമിയ

18) അന്തരീക്ഷമർദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം:

ബാരോമീറ്റർ

19) മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം:

ചെമ്പ്

20) ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്:

സർഫ്യുരിക് ആസിഡ്

Study Notes For Sub Inspector of Police – Constitution of India

1) The number of Articles under the Directive Principles when the constitution was brought into force:

16

2) A member of Public Service Commission can be removed only on the report of:

Supreme Court

3) The First Speaker of Lok Sabha:

G.V. Mavlankar

4) The Lok Sabha must meet atleast …… times in a year:

2

5) The number of languages in the Eighth Schedule when it was brought into force?

14

6) The Cabinet Committee on Economic Affairs is headed by:

Prime Minister

7) The Chairman of the first Law Commission:

M.C Setalvad

8) Where does a money bill originate in Indian Parliament?

Lok Sabha

9) The first Lok Adalah was held in the year:

1986

10) The Lok Sabha is more powerful than the Rajya Sabha in:

Financial Powers

11) The tenure of members of Rajya Sabha is ….. years:

6

12) The first hour of every sitting of Lok Sabha is called the ……

Question Hour

13) The Indian Constitution is regarded as ………

Federal in form and unitary in spirit

14) The speaker of Lok Sabha submits his resignation to:

Deputy Speaker

15) The idea of the president is the executive head of the state has been copied from:

USA

മുൻവർഷങ്ങളിലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷാ ചോദ്യങ്ങൾ

1) ഗാന്ധിജി ജനിച്ചത് ഏത് വർഷമാണ്?

1869

2) എട്ടുമണിക്കൂർ തുടർച്ചയായി യു.എ ന്നിൽ പ്രസംഗിച്ച വ്യക്തി:

വി കെ കൃഷ്ണമേനോൻ

3) രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്

4) ബോക്സിങ് കളിക്കളത്തിന്റെ പ്രത്യേകനാമം ഏത്?

റിങ്

5) മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

സച്ചിൻ ടെണ്ടുൽക്കർ

6) മെൽബൺ സ്റ്റേഡിയം സ്ഥിതി ചെയുന്നതെവിടെ?

ഓസ്‌ട്രേലിയ

7) ‘വിജയ്ഘട്ട്’ ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്?

ലാൽ ബഹദൂർ ശാസ്ത്രി

8) മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക മേഖല

9) ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

10) യക്ഷഗാനം ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?

കർണാടകം

11) ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പിതാവ്?

ദാദാഭായ് നവറോജി

12) കംപ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത്:

സി പി യു

13) ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി:

ശിവസമുദ്രം

14) സീസമൊഗ്രാഫ് ഉപകരണം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

ഭൂമികുലുക്കം

15) മയൊപ്പിയ എന്ന രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്:

കണ്ണ്

16) കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷേക്ക് മുഹമ്മദ് അബ്ദുള്ള

17) സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റ

18) തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം:

പറമ്പിക്കുളം

19) കവികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്:

കാളിദാസൻ

20) ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലെ ഗ്രീക്ക് അംബാസിഡർ:

മേഗസ്‌തനീസ്