അറ്റ്‌ലസ് 66 എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്?

ഉത്തരം :- ഗോതമ്പ്

🔵 മാധുരി, തിരുമധുരം, മധുരിമ, മധുമതി, എന്നിവ കരിമ്പിന്റെ ഇനമാണ്

🔵 ഗോതമ്പ് ഒരു റാബി വിളയാണ്

🔵 ഗോതമ്പിന്റെ ശാസ്ത്രീയ നാമം ട്രൈറ്റിക്കം ഏസ്റ്റെവം

🔵 ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം

ഗോതമ്പ്

🔵 ഹരിതവിപ്ലവത്തിന്റെ പിതാവ്

നോർമൻ ബോർലോഗ്

🔵 ഹരിതവിപ്ലവത്തിന്റെ ഏഷ്യൻ ഗ്രഹം

ഫിലിപ്പീൻസ്

🔵 ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്

എം എസ് സ്വാമിനാഥൻ

COVID-19 Q&A

1) കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം?

വുഹാൻ (ചൈന)

2) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രമത്തെ സംഭവമാണ് കൊറോണ?

6

3) കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?

ലീവൻ ലിയാങ്‌

4) കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്റ് ഈ രോഗത്തിന് നിർദേശിച്ച പേര്?

നോവൽ കൊറോണ വൈറസ്

5) കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം (തൃശൂരിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്)

6) കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ സംസ്ഥാനം?

കാസർഗോഡ് (കാഞ്ഞങ്ങാട് എന്ന സ്ഥലത്ത്)

7) കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര്?

COVID 19

8) കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം?

2019 ഡിസംബർ 31

9) കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ?

ബ്രേക്ക് ദി ചെയിൻ (Break The Chain)

10) കൊറോണ വൈറസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

എസ് എസ് വാസൻ

11) കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേത്?

യൂറോപ്പ്

12) കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്ന സ്ഥലം?

ലണ്ടൻ

13) ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം?

കർണാടക (കൽബുർഗി)

14) വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?

1075

15) കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?

സ്പെയിൻ (രണ്ടാമത്തെ രാജ്യം അമേരിക്ക)

16) ഏഷ്യക്ക് പുറത്ത് കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?

ഫ്രാൻസ്

17) കോവിഡ് 19 പടരാതിരിക്കാൻ “നമസ്തേ ഓവർ ഹാൻഡ്ഷേക്ക്” ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

കർണാടക

18) കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്‌സിൻ MRNA-1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യൻ?

ജെന്നിഫർ ഹാലെർ ( ഈ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം അമേരിക്ക)

ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശകേന്ദ്രം?

ഉത്തരം:- സല്യൂട്ട് I

🚀 സല്യൂട്ട് I റഷ്യയുടെ ബഹിരാകാശ നിലയമാണ്

🚀 മിർ എന്ന ബഹിരാകാശനിലയം വിക്ഷേപിച്ച രാജ്യം – സോവിയറ്റ്‌ യൂണിയൻ (1986)

🚀 ആദ്യത്തെ അമേരിക്കൻ കൃത്രിമോപഗ്രഹം – എക്‌സ്പ്ലോറർ

🚀 യൂറി ഗഗാറിൻ 1961 ഏപ്രിൽ 12-ന് ബഹിരാകാശത്തെത്തിച്ച പേടകം

വോസ്‌തോക്ക് I

🚀 ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം

റേഞ്ചർ 4

🚀 ചൈനയുടെ ആദ്യ അന്താരാഷ്ട്ര ബഹിരാകാശനിലയം – ടിയാഹോങ് I

🚀 ലോകത്തിലെ ആദ്യത്തെ സ്പേസ് ഷട്ടിൽ – കൊളംബിയ (അമേരിക്ക)

മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ചത് ഏത് വർഷം?

ഉത്തരം :- 1963

◾ പ്രോജക്ട് ടൈഗർ – 1973

◾ പ്രോജക്ട് എലിഫന്റ് – 1992

◾ വന്യജീവി സംരക്ഷണ നിയമം – 1972

◾ സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം

ഗിർ (ഗുജറാത്ത്)

◾ ഇന്ത്യയിൽ ബംഗാൾ കടുവയുടെ പ്രധാന ആവാസ കേന്ദ്രം

മനാസ്

◾ ഇന്ത്യയിൽ ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണകേന്ദ്രം

കാസിരംഗ നാഷണൽ പാർക്ക് (അസം)

◾ വെള്ളക്കടുവകക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രം

നന്ദൻ കാനൻ

LGS Previous Questions

1) ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം എവിടെയാണ്?

ഗവി

2) സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?

കാരറ്റ്

3) ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന കെ. എം മാണി തുടർച്ചയായി പ്രതിനിധാനം ചെയ്തിരുന്ന നിയമസഭാ മണ്ഡലം?

പാലാ

4) മാർബിളിന്റെ നാട്:

ഇറ്റലി

5) കുട്ടികളുടെ ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം:

ബെൽജിയം

6) യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്?

തുർക്കി

7) പെറുവിന്റെ തലസ്ഥാനം:

ലിമ

8) ജപ്പാന്റെ നാണയം:

യെൻ

9) നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്റ്റീവ് വികിരണം:

ബീറ്റ

10) ഏത് രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാണ് കാവോഡായിസം:

വിയറ്റ്നാം

കേരളത്തിൽ സ്വകാര്യവനങ്ങൾ ദേശസാത്കരിക്കാൻ തീരുമാനിച്ച വർഷം ഏത്?

ഉത്തരം :- 1971

⚫ ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം

14

⚫ തിരുവിതാംകൂറിൽ വനനിയമം വന്ന വർഷം

1887

⚫ കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം

1998

⚫ കേരള വൃക്ഷസംരക്ഷണ നിയമം

1986

⚫ കേരള വനനിയമം

1961

മണ്ണിലെ ലവണാംശം അളക്കുന്നതിനുള്ള ഉപകരണം?

ഉത്തരം:- കണ്ടക്ടിവിറ്റി മീറ്റർ

🔘 നെഫോസ്‌കോപ് – മേഖങ്ങളുടെയും ആകാശഗോളങ്ങളുടെയും വേഗവും ദിശയും അളക്കാൻ

🔘 വിസ്കോമീറ്റർ – ദ്രാവകങ്ങളുടെ വിസ്കോസിറ്റി അളക്കുന്നതിന്

🔘 ഇൻവേർട്ടർ – DC യെ AC ആകുന്നതിന്

🔘 റെക്ടിഫയർ – AC യെ DC ആക്കി മാറ്റാൻ

🔘 വിൻഡ് വെയിൻ – കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നു

🔘 റിയോസ്റ്റാറ്റ് – ഒരു സര്‌ക്യൂട്ടിലെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ

🔘 ടാക്കോമീറ്റർ – വിമാനങ്ങൾ, ബോട്ടുകൾ എന്നിവയുടെ വേഗം അളക്കാൻ

🔘 അൾട്ടിമീറ്റർ – ഉയരം അളക്കാൻ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായ വർഷം?

ഉത്തരം:- 1961

🏆 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായത്

1961 മേയ് 7

🏆 1973-ൽ ഇതിനെ നേതാജി സുഭാഷ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എന്ന് പുനർ നാമകരണം ചെയ്തു

🏆 1987-ൽ ഇതിനെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു

🏆 1954 ലാണ് കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്നത്

ബഹിരാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നതെന്ന്?

ഉത്തരം:- 1967

🎇 ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ, ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്ന ഉടമ്പടിയാണ് ബഹിരാകാശ ഉടമ്പടി (outer space treaty)

🎇 1984ൽ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ ചാന്ദ്ര ഉടമ്പടി (moon treaty) നിലവിൽ വന്നു

🎇 അന്റാർട്ടിക്കയിൽ സമാധാനപരമായ പഠനങ്ങളും, പരീക്ഷണങ്ങളും ഉറപ്പാക്കുന്ന അന്റാർട്ടിക്കൻ ഉടമ്പടി 1961 ജൂൺ 23 ന് നിലവിൽ വന്നു

ആഫ്രിക്കയിലെ ഒരു നദിയുടെ പേരുമായി ബന്ധപ്പെട്ട് നാമകരണം ചെയ്തിരിക്കുന്ന മാരക രോഗമേത്?

ഉത്തരം:- എബോള

😷 വവ്വാലുകൾ വഴി വ്യാപനം ചെയ്യപ്പെടുന്ന എബോള ഒരു വൈറസ് രോഗമാണ്

😷 എബോള ഹെമറേജിക് ഫിവർ എന്നും ഇതിന് പേരുണ്ട്

😷 കോംഗോയിലെ എബോള നദിയുടെ പേരിലാണ് ഈ രോഗം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് ഈ രോഗം ആദ്യമായി കാണപ്പെട്ടത്.