1) മലയാളം ലിപി ആദ്യമായി അച്ചടിച്ച പുസ്തകം?
ഹോർത്തൂസ് മലബാറിക്കസ്
2) ഇന്ത്യയിൽ ആദ്യമായി നിയമനിർമാണ സഭയിൽ അംഗമായ വനിത?
മേരി പുന്നൻ ലൂക്കോസ്
3) കേരളത്തിലെ ആദ്യ മനുഷ്യനിർമ്മിത കനാൽ?
കനോലി കനാൽ
4) ഇന്ത്യയിലെ ആദ്യത്തെ മറീന?
കൊച്ചി
മറീന : ഉല്ലാസ നൗകകളിലും പായ്ക്കപ്പലുകളിലും ഊരുചുറ്റുന്ന സാഹസികരായ സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ നൽകുന്ന കേന്ദ്രമാണ് മറീന
5) കേരളത്തിലെ ആദ്യ സ്വകാര്യ വൈദ്യുത പദ്ധതി?
പള്ളിവാസൽ
6) കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
7) പായ് കപ്പലിൽ ഏകനായി ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ(മലയാളി)?
അഭിലാഷ് ടോമി
8) കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി?
പുനലൂർ പേപ്പർ മിൽ
9) ഇന്ത്യയിൽ ആദ്യമായി സർക്കാർ ചിട്ടിക്ക് തുടക്കമിട്ട സംസ്ഥാനം?
കേരളം
10) കേരളത്തിൽ ആദ്യത്തെ സർക്കസ് സ്ഥാപനം നിലവിൽ വന്നത്?
തലശേരി