Indian States and it’s Characteristics (ഇന്ത്യൻ സംസ്ഥാനങ്ങളും വിശേഷണങ്ങളും)

▪ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം – രാജസ്ഥാൻ

▪ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം – ഗോവ

▪ ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം – ജാർഖണ്ഡ്

▪ ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം – ഗോവ

▪ സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് – സിക്കിം

▪ ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് – ഹരിയാന

▪ ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം – അരുണാചൽ പ്രദേശ്

▪ ജനസാന്ദ്രത കൂടിയ സംസ്ഥാനം – ബീഹാർ

▪ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം – അരുണാചൽ പ്രദേശ്

▪ ‘T’ ക്കകൃതിയിലുള്ള സംസ്ഥാനം – ആസ്സാം

▪ ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം – ഉത്തരാഖണ്ഡ്

▪ ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം – ഉത്തർപ്രദേശ്

▪ പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം – കർണാടകം

▪ ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം – ജമ്മു കാശ്മീർ

▪ ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് – ജമ്മു കാശ്മീർ

▪ രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം – ജമ്മു കാശ്മീർ

▪ അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം – ജാർഖണ്ഡ്

▪ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം – മണിപ്പൂർ

▪ മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം – മേഘാലയ

▪ ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം – അരുണാചൽ പ്രദേശ്

▪ ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം – പഞ്ചാപ്

▪ ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം – ആന്ധ്രപ്രദേശ്

▪ ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം – ഗുജറാത്ത്

▪ ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് – മധ്യപ്രദേശ്

▪ കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം – മിസോറാം

▪ കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം – രാജസ്ഥാൻ

Leave a Reply