Prepositions

⭕ ഒരു sentence ലെ Noun/Pronoun എന്നിവയ്ക്ക് അതിലെ object മായുള്ള ബന്ധത്തെയോ അതിലെ verb ന്റെ ഗതിയെയോ സൂചിപ്പിക്കാൻ preposition ഉപയോഗിക്കുന്നു. Prepositions മാറുന്നതിന് അനുസരിച്ച് sentence ന്റെ അർത്ഥവും മാറും.

Eg:- He spoke to me (അവൻ എന്നോട് സംസാരിച്ചു)

He spoke for me – അവൻ എനിക്കുവേണ്ടി സംസാരിച്ചു)

Use of prepositions
➖➖➖➖➖➖➖➖
▪ വ്യക്തമായ സമയത്തെ സൂചിപ്പിക്കാൻ ‘at’ ഉപയോഗിക്കുന്നു.
Eg:- Meet me at 5 o’ clock.

▪ Morning,afternoon,evening എന്നിവയ്ക്ക് മുൻപിൽ ‘in the’ ചേർക്കണം.
Eg:- She comes here in the morning.

▪ തീയതി/ദിനം എന്നിവയ്ക്ക് മുൻപിൽ ‘on’ ഉപയോഗിക്കുന്നു.
Eg:- He will come on Monday
She was born on August 15th 1990

▪ മാസങ്ങൾക്കും വർഷങ്ങൾക്കും മുൻപിൽ ‘in’ ഉപയോഗിക്കുന്നു.
Eg:- I was born in February
India became Republic in 1950

▪ കാലയളവിനെ സൂചിപ്പിക്കാൻ ‘for’
Eg:- World War II lasted for more than five years.

▪ കാലബിന്ദുവിനെ സൂചിപ്പിക്കുന്നു ‘since’
Eg:- I have eaten nothing since yesterday

▪ തൊഴിൽ സ്ഥാപനങ്ങൾക്ക് മുൻപിൽ ‘in’ ഉപയോഗിക്കുന്നു.
Eg:- My sister works in a hospital

▪ ‘On’ is used if the place of work is not a building.
Eg:- on a farm, on an estate, on a plantation

Leave a Reply