1) കേരളത്തിലെ കൂട്ടുകുടുംബ സംവിധാനം നിയമത്തിലൂടെ നിർത്തലാക്കിയ വർഷം?
1976
2) കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?
1978
3) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
1975
4) ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രം നിലവിൽ വന്ന വർഷം?
1976
5) വിഗതകുമാരൻ റിലീസ് ആയ വർഷം?
1928
6) തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് വിമാന സർവീസ് ആരംഭിച്ച വർഷം?
1978
7) തിരു-കൊച്ചി നിലവിൽ വന്ന വർഷം?
1949
8) ഗാന്ധിജി രണ്ടാമതായി കേരളത്തിൽ എത്തിയ വർഷം?
1925
9) കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ട വർഷം?
1930
10) കേരള സാഹിത്യ പരിഷത് തുടങ്ങിയ വർഷം?
1927
11) ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം?
1920
12) ശ്രീനാരായണ ധർമ്മസംഘം രെജിസ്റ്റർ ചെയ്ത വർഷം?
1928
13) യാചന യാത്ര നടന്ന വർഷം?
1931
14) പീച്ചി-വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?
1958
15) കൊല്ലം, തൃശൂർ മുനിസിപ്പാലിറ്റിയെ കോർപ്പറേഷനാക്കാൻ മന്ത്രിസഭ തീരുമാനിച്ച വർഷം?
1999