1) ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ലോകത്തിലെ ആദ്യ രാഷ്ട്രമാണ് അർമേനിയ
2) ലോകത്ത് ഏറ്റവും കൂടുതൽ നേന്ത്രക്കായ കയറ്റുമതി ചെയുന്ന രാജ്യമാണ് ഇക്വഡോർ
3) ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്പാനിഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്ന ഏക രാജ്യമാണ് ഇക്വിറ്റോറിയൽ ഗിനി
4) ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകൾ അധിവസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ
5) ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ സ്മാരകമായ ബോറോ ബുദൂർ ഇന്തോനേഷ്യയിലാണ്
6) ലോകത്തിലെ ഒരേയൊരു ജൂത രാഷ്ട്രമാണ് ഇസ്രായേൽ
7) ഐസ്ലന്റിലെ പാർലിമെന്റായ അൽത്തിങ് ആണ് ലോകത്തിലെ ആദ്യത്തെ പാർലമെന്റ്
8) ലോകത്തിലെ ഭൂഖണ്ഡങ്ങളിൽ വലിപ്പത്തിൽ ഏറ്റവും ചെറുതാണ് ഓസ്ട്രേലിയ
9) ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം കംബോഡിയയിലെ അങ്കോവാർത്ത് ക്ഷേത്രമാണ്
10) കുവൈത്തിന്റെ നാണയമായ കുവൈത്തി ദിനാറാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ നാണയം