1) മെഗസ്തനീസ് (ഗ്രീസ്)
🔹 കേരളത്തെ സംബന്ധിച്ച വിവരം നൽകുന്ന ആദ്യത്തെ സഞ്ചാരി
🔹 ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ഇൻഡിക്ക.
ഇതിൽ കേരളത്തെ ‘ചേർമേ’ എന്നാണ് പരാമർശിച്ചിരിക്കുന്നത്.
2) കാസ്മോസ് (ഈജിപ്ത്)
🔹 ബൈസാൻറിയൻ പുരോഹിതനായ ഇദ്ദേഹമാണ് കേരളത്തിലെ ക്രിസ്തുമത്തെ കുറിച്ചു തെളിവ് നൽകുന്ന ആദ്യത്തെ വിദേശ സഞ്ചാരി
🔹 ഇദ്ദേഹം കേരളത്തിന് ‘മലൈ’ എന്ന നാമമാണ് നൽകിയിരിക്കുന്നത്.
3) സുലൈമാൻ (പേർഷ്യ)
🔹 സ്ഥാണുരവിയുടെ കാലത്താണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്
4) അബു സെയ്ദ് (പേർഷ്യ)
🔹 10 ആം ശതകത്തിലെ കേരളത്തെക്കുറിച്ചു വിവരിക്കുന്നത് ഇദ്ദേഹമാണ്
ഇവിടുത്തെ ചാവേറുകളെക്കുറിച്ചു ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി.
5) റബ്ബി ബെഞ്ചമിൻ (സ്പെയിൻ)
🔹 കൊല്ലത്തെക്കുറിച് വിശദമായി വിവരിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരി.
🔹 1167-ൽ റബ്ബി കൊല്ലതെത്തുമ്പോൾ ആദിത്യ വർമ്മ ആയിരുന്നു വേണാട്ട് രാജാവ്
6) മാർക്കോ പോളോ (വെനീസ്)
കൊല്ലത്തെ കൗലം എന്നും മലബാറിനെ മലിബാർ എന്നും മാർക്കോപോളോ പരാമർശിച്ചിരിക്കുന്നു
7) ഫിയാർ ഒഡൊറിക് (യൂറോപ്പ്)
🔹 1322-ൽ കേരളത്തിൽ സന്ദർശനം നടത്തി. കൊല്ലത്തെ പൊളംബം എന്ന് ഇദ്ദേഹം വിളിച്ചിരിക്കുന്നു
8) ജോർഡാനൂസ് (യൂറോപ്പ്)
🔹 1321, 1324 വർഷങ്ങളിൽ കേരളത്തിലെത്തിയ കത്തോലിക്ക മിഷനറി.
കൊല്ലം രൂപതയുടെ ആദ്യത്തെ കത്തോലിക്ക മെത്രാൻ
🔹 ഇദ്ദേഹം കോലംബം എന്നാണ് കൊല്ലത്തെ വിളിച്ചിരുന്നത്.
9) ജോൺ ഡി മാറിഗ്നോല്ലി (ഫ്ലോറൻസ്)
🔹 ക്രിസ്ത്യൻ മിഷണറിയായ ഇദ്ദേഹം 1347 ലാണ് കൊല്ലത്ത് എത്തിയത്.
10) ഇബ്നു ബത്തൂത്ത (മൊറോക്കോ)
🔹 കോലം(കൊല്ലം), കാലിക്കുത്ത്(കോഴിക്കോട്), സാമിരി(സാമൂതിരി) എന്നിങ്ങനെ ആണ് ഇദ്ദേഹത്തിന്റെ പരാമർശം. 14 ആം നൂറ്റാണ്ടിലാണ് കേരളത്തിൽ എത്തിയത്.
11) നിക്കോളോ കോണ്ടി (വെനീസ്)
🔹 കൊച്ചിയെക്കുറിച്ചു പരാമർശിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരിയാണ് ഇദ്ദേഹം
12) മാഹ്വാൻ (ചൈന)
🔹 കൊച്ചിയെക്കുറിച്ചു എഴുതിയ ആദ്യത്തെ വിദേശ സഞ്ചാരി
13) ബാർബോസ (പോർട്ടുഗീസ്)
🔹 ‘മലബാർ കിഴക്കനാഫ്രിക്കൻ തീരദേശങ്ങളെക്കുറിച്ചുള്ള വിവരണം'(A description of the Coasts of East Africa and malabar) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. 16 ആം നൂറ്റാണ്ടിൽ കേരളത്തിൽ എത്തി.
🔹 പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെ കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരിയാണ് ബാർബോസ
14) മാസ്റ്റർ റാൾഫ് ഫിച് (ഇംഗ്ലണ്ട്)
🔹 കേരളത്തിലെത്തിയ ആദ്യത്തെ ഇംഗ്ലീഷ് സഞ്ചാരി. 1590 ൽ കേരളത്തിലെത്തി.
15) ബർത്തലോമ്യോ (ഓസ്ട്രിയ)
🔹 1777-ൽ വരാപ്പുഴയിൽ എത്തിയ ക്രൈസ്തവ വൈദികൻ
🔹 തിരുവിതാംകൂറിലെ രാമവർമ മഹാരാജാവിന്റെ ആവശ്യപ്രകാരം മലയാളം-ഇംഗ്ലീഷ്-പോർട്ടുഗീസ് നിഘണ്ടു രചിച്ചു.