📚 1939 ഫെബ്രുവരി 8 ന് തിരുവിതാംകൂർ ദിവാൻ സർ.സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ നിയമസഭ ഉൽഘാടനം ചെയ്തു
📚 പഴയ നിയമസഭാ മന്ദിരത്തെ 2001 ഫെബ്രുവരി 24 ന് ഉപരാഷ്ട്രപതി കിഷൻകാന്ത് ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു
📚 നിയമസഭയിലെ അംഗസംഖ്യ 141 ആയി വർധിച്ചപ്പോൾ പുതിയ നിയമസഭാ മന്ദിരം ആവശ്യമായി വന്നു. തുടർന്ന് 1979 ജൂൺ 4 ന് അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി പുതിയ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടു
📚 1998 മേയ് 22 ന് പുതിയ നിയമസഭാ മന്ദിരം അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ ഉൽഘാടനം ചെയ്തു.
📚 എട്ട് നിലകളുള്ള നിയമസഭാ മന്ദിരത്തിന് 42583 ച.മീ വിസ്തീർണ്ണം ഉണ്ട്. പുതിയ നിയമസഭാ മന്ദിരത്തിന്റെ ചീഫ് ആർക്കിടെക്റ്റ് രാമസ്വാമി അയ്യർ ആണ്.