ഇൻഷുറൻസുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

1) പോളിസി

പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന ആനുകൂല്യങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയ രേഖ

2) പ്രീമിയം

പോളിസി പ്രാബല്യത്തിൽ വരുന്നതിനും തുടരുന്നതിനും ഒരുമിച്ചോ നിശ്ചിത കാലയളവിലോ പോളിസി ഉടമ നൽകേണ്ട തുക

3) ആനുവിറ്റി

ഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്ന സമയം മുതൽ നിശ്ചിത കാലയളവുകളിൽ ഇൻഷ്വർ ചെയ്യപ്പെട്ട ആളിനോ ബന്ധുക്കൾക്കോ നിശ്ചിത തുക നൽകുന്നതിനുള്ള കരാറാണിത്

4) റൈഡർ

ചില വ്യവസ്ഥകൾ ഇളവുനൽകിയോ ഒഴിവാക്കിയോ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതാണ് റൈഡർ

5) സിംഗിൾ പ്രീമിയം പോളിസി

പ്രീമിയം തുക ഒറ്റത്തവണയായി അടക്കുന്ന പോളിസി

6) ഗ്രേസ് പീരിഡ്

ഇൻഷുറൻസിന്റെ എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് പ്രീമിയം അടക്കുന്നതിന് അനുവദിക്കുന്ന സമയപരിധി ഇളവ്. 31 ദിവസമാണ് അനുവദിക്കുന്നത്

7) വെയ്റ്റിങ് പീരിഡ്

ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽ വരാനായി കാത്തിരിക്കേണ്ട നിശ്ചിത കാലയളവ്

8) ലൈഫ് ഇൻഷുറൻസ്

ഇൻഷ്വർ ചെയ്യപ്പെടുന്നയാൾ മരിക്കുന്ന സാഹചര്യത്തിൽ ഒരുമിച്ച് നിശ്ചിത തുക അല്ലെങ്കിൽ തുടർച്ചയായി വരുമാനം ഉറപ്പാക്കുന്ന ഇൻഷുറൻസ്

9) എൻഡോവ്മെന്റ്

പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമ ജീവിച്ചിരിക്കുന്നെങ്കിൽ അയാൾക്കോ മരിച്ചെങ്കിൽ അയാളുടെ ബന്ധുക്കൾക്കോ ഇൻഷുറൻസ് തുക ലഭിക്കുന്ന സ്കീം

10) ഗ്രൂപ്പ് ഇൻഷുറൻസ്

ഒരു സ്ഥാപനത്തിലെയോ സംഘടനയിലെയോ അംഗങ്ങളെ ഒന്നായി ഒരു പോളിസിക്കു കീഴിൽ ഇൻഷ്വർ ചെയ്യുന്നു. ഓരോരുത്തർക്കും പോളിസി രേഖ ലഭിക്കുകയും ചെയ്യും

11) ടെം ഇൻഷുറൻസ്

മരണം വരെയല്ല നിശ്ചിത കാലയളവിലേക്ക് മാത്രം ഇൻഷുറൻസ് പരിരക്ഷ. പോളിസി കാലയളവിൽ മരണം സംഭവിച്ചാൽ മാത്രം ആനുകൂല്യം. അടച്ച തുക മടക്കി ലഭിക്കില്ല

12) ആരോഗ്യ ഇൻഷുറൻസ്

അസുഖം മൂലമോ അപകടം മൂലമോ ഉണ്ടാകുന്ന ചികിത്സ ചെലവുകൾ വഹിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഇൻഷുറൻസ്

13) മോർട്ഗേജ് ഇൻഷുറൻസ്

ഭവന വായ്‌പ തിരിച്ചടവ് മുടങ്ങിയാൽ വായ്‌പ നൽകിയ സ്ഥാപനത്തിന് പരിരക്ഷ ലഭിക്കുന്നത് പ്രൈവറ്റ് മോർട്ഗേജ് ഇൻഷുറൻസ്. പോളിസി ഉടമ മരിച്ചാൽ ഭവന വായ്പാ തുക പിന്നീട് അടക്കേണ്ടത്തതാണ് മറ്റൊരു മോർട്ഗേജ് ഇൻഷുറൻസ്

14) റീ ഇൻഷുറൻസ്

ഒരു ഇൻഷുറൻസ് കമ്പനി തങ്ങൾക്കുണ്ടാകാവുന്ന നഷ്ടം മറ്റൊരു ഇൻഷുറൻസ് കമ്പനിയുമായി പങ്കുവെയ്ക്കുന്നതാണ് റീ ഇൻഷുറൻസ്

15) ഫുൾ കവർ ഇൻഷുറൻസ്

വാഹനാപകടം മൂലം ജീവനും സ്വത്തിനും സ്വന്തം വാഹനത്തിനും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ഇൻഷുറൻസ്

16) തേർഡ് പാർട്ടി ഇൻഷുറൻസ്

ഇൻഷുറൻസ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു കക്ഷിക്കുമാക്കില്ല പോളിസിയുടെ ആനുകൂല്യം ലഭിക്കുക. മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസിൽ അപകടത്തിൽ പെടുന്ന മൂന്നാം കക്ഷിക്കാകും ആനുകൂല്യം. തൊഴിലുടമ എടുക്കുന്ന തേർഡ് പാർട്ടി ഇൻഷുറൻസിൽ തൊഴിലാളിക്കാകും ആനുകൂല്യം

17) എംഎസിടി

മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യുണൽ. വാഹനാപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന ജുഡീഷ്യൽ സ്ഥാപനം.

നികുതി ആനുകൂല്യം :- മരണത്തെ തുടർന്ന് ലഭിക്കുന്ന ഇൻഷുറൻസ് തുക പൂർണ്ണമായും നികുതി മുക്തമാണ്.

Leave a Reply