💢 നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 14
💢 മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 15
💢 സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 15
💢 സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 16
💢 തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 17
💢 മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം ?
അനുച്ഛേദം 17
💢 മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 18
💢 ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 19
💢 ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 20
💢 ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?
അനുച്ഛേദം 21
💢 മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം ?
അനുച്ഛേദം 21
💢 പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ് ?
അനുച്ഛേദം 21
💢 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം ?
അനുച്ഛേദം 21A
💢 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി ?
86 ആം ഭേദഗതി (2002)
💢 മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?
പാർലമെന്റിന്
💢 അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ അധികാരമുള്ളത് ?
രാഷ്ട്രപതിക്ക്
💢 അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ ?
അനുച്ഛേദം 20, 21
💢 നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 22
💢 അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം ?
24 മണിക്കൂർ
💢 കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം ?
മൂന്ന് മാസം
💢 അടിമത്തം നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 23
💢 ബാലവേല നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 24
💢 ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
റഗ്ഗ് മാർക്ക്
💢 ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 29
💢 ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 30