Previous Questions (മുൻവർഷത്തെ ചോദ്യങ്ങൾ)

1). ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടം കൊണ്ടത് ?

ദക്ഷിണാഫ്രിക്ക

2). ഉപ്പു സത്യാഗ്രഹം നടന്ന കാലത്ത് ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു ?

ഇർവിൻ പ്രഭു

3). ‘നീലം ഗ്രഹം’ (Blue Planet) എന്നറിയപ്പെടുന്നത് ?

ഭൂമി

4). ‘ചുവന്നമണൽക്കല്ലിൽ തീർത്ത ഇതിഹാസം’ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ?

ഫത്തേപ്പുർസിക്രി

5). അയ്യങ്കാളി ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനം നേടിക്കൊടുത്ത താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടിയുടെ പേരെന്താണ് ?

പഞ്ചമി

6). ‘എന്റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ് ?

ഫാദർ ജോസഫ് വടക്കൻ

7). ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ വ്യക്തി ?

മിഖായേൽ ഗോർബച്ചേവ്

8). എസ്കിമോകൾ മഞ്ഞുകൊണ്ട് നിർമിക്കുന്ന വീടുകൾ അറിയപ്പെടുന്നത് ?

ഇഗ്ലു

9). ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് നിയമസഭ നിലവിൽവന്ന സംസ്ഥാനം ?

ഹിമാചൽ പ്രദേശ്

10). ‘അമരജീവി’ എന്നറിയപ്പെടുന്നത് ?

പോറ്റി ശ്രീരാമലു

Leave a Reply