1) മൂന്നു സംഖ്യകൾ 5:7:11 എന്ന അംശബന്ധത്തിൽ ആണ്. സംഖ്യകളുടെ ഉ.സാ.ഘ 15 ആണ്. എങ്കിൽ വലിയ സംഖ്യയും ചെറിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
അംശബന്ധത്തെ ഉ.സാ.ഘ കൊണ്ട് ഗുണിച്ചാൽ സംഖ്യകൾ ലഭിക്കും
ഉ.സാ.ഘ = 15
വലിയ സംഖ്യ = 11×15=165
ചെറിയ സംഖ്യ = 5×15=75
വലിയ സംഖ്യയും ചെറിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം= 165-75=90
2) സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച് തുക 5 വർഷം കൊണ്ട് ഇരട്ടിയാകുന്നു. എങ്കിൽ എത്ര വർഷം കൊണ്ട് നാലിരട്ടിയാകും?
സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച തുക ‘N’ വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ,അത് നാലിരട്ടിയാകാൻ ‘3N’ വർഷങ്ങൾ എടുക്കും
N = 5
3N = 3×5=15 വർഷങ്ങൾ
3) ഒരു നിശ്ചിത തുക 5% സാധാരണ പലിശ നിരക്കിൽ ഇരട്ടിക്കാൻ വേണ്ട കാലയളവ് എത്ര?
ഒരു നിശ്ചിത തുക R% പലിശ നിരക്കിൽ ഇരട്ടിക്കാൻ വേണ്ട കാലയളവ് 100/R വർഷങ്ങൾ
R= 5
100/R = 100/5 = 20 വർഷങ്ങൾ
4) ഒരു റേഡിയോ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. റേഡിയോയുടെ വാങ്ങിയ വില എത്ര?
വാങ്ങിയ വില = 720 × 100/75 = 960 രൂപ
5) ഒരു ക്ലോക്കിൽ സമയം 2 മണി. എങ്കിൽ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണിന്റെ അളവ്?
2 നും 12 നും ഇടയിൽ 2 അഞ്ച് മിനിറ്റുകൾ. ഒരു 5 മിനിറ്റിനിടയിലുള്ള കോണളവ് 30°
30 × 2 = 60°