1) മൂടിയുള്ള 17×8×5 വശമുള്ള ഒരു ചതുരപ്പെട്ടിയിൽ വയ്ക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാസം?
ഒരു ചതുരപ്പെട്ടിയിൽ വയ്ക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാസം ഈ ചതുരപ്പെട്ടിയുടെ ഏറ്റവും ചെറിയ വശത്തിന്റെ അളവിനു തുല്യമായിരിക്കും.
അതായത് 17×8×5 ന്റെ ചെറിയ വശം 5. അതായത് വ്യാസം 5
2) മണിക്കൂറിൽ 72 കി.മീ വേഗത്തിൽ ഓടുന്ന ഒരു തീവണ്ടി ഒരു പാലം കടക്കാൻ 2 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എന്ത്?
ദൂരം = വേഗം × സമയം
വേഗം = 72 km/hr = 72 × 5
—- m/s = 20 m/s
18
നീളം = 20 × 2 = 40 m
3) 41 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര?
41 വരെയുള്ള ഇരട്ട സംഖ്യ = 20
ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക
n(n+1) = 20 × 21 = 420
4) ഒരു യോഗത്തിന് രാജീവ് 10 മിനിറ്റ് വൈകിയാണ് എത്തിയത് എന്നാൽ അദ്ദേഹം 5 മണിക്ക് സ്ഥലത്ത് എത്തിയ മനുവിനെക്കാൾ 20 മിനിറ്റ് മുമ്പേ എത്തി. എന്നാൽ യോഗത്തിന്റെ കൃത്യ സമയം എത്ര?
രാജീവ് 4.40 ന് സ്ഥലത്തെത്തി 10 മിനിറ്റ് വൈകിയതിനാൽ 4.30
യോഗത്തിന്റെ സമയം = 4.30 PM