1) രാഹുലിന് തുടർച്ചയായ 5 കണക്ക് പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6 മത്തെ കണക്ക് പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിന്റെ ശരാശരി മാർക്ക് 50 ആകും?
▪ ശരാശരി = തുക
————
എണ്ണം
▪ 5 പരീക്ഷയിൽ കിട്ടിയ മാർക്കുകളുടെ തുക
= 5 × 45 = 225
▪ ശരാശരി 50 എങ്കിൽ 6 പരീക്ഷകളിൽ കിട്ടുന്ന മാർക്കുകളുടെ തുക
= 6 × 50 = 300
▪ 6 മത്തെ പരീക്ഷയിൽ ലഭിക്കേണ്ട മാർക്ക്
= 300 – 225 = 75
2) ഒരു ബസ് മണിക്കൂറിൽ 56 കി.മീ വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്ത് എത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർധിപ്പിക്കണം?
ദൂരം = വേഗത × സമയം
🔸 ആകെ സഞ്ചരിക്കേണ്ട ദൂരം
= 56 × 5 = 280 കി.മീ
🔸 4 മണിക്കൂർ കൊണ്ട് 280 കി.മീ സഞ്ചരിക്കാൻ വേണ്ട വേഗത
280
= ——– = 70 കി.മീ/മണിക്കൂർ
4
🔸 വർദ്ധിപ്പിക്കേണ്ട വേഗത
= 70 – 56 = 14 കി.മീ/മണിക്കൂർ
3) 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്റെ വയസ്സ് എത്ര?
പുതുതായി വന്നു ചേർന്ന ആളിന്റെ വയസ്സ്
= പഴയ ശരാശരി + (പുതിയ അംഗ സംഖ്യ × ശരാശരിയിലെ വ്യത്യാസം)
= 10 + (31 × 1)
= 10 + 31 = 41