Minerals of Kerala (കേരളത്തിലെ ധാതു നിക്ഷേപങ്ങൾ)

✡ ഇൽമനൈറ്റ് – മോണോസൈറ്റ്

▪ കൊല്ലം ജില്ലയിലെ കടലോര പ്രദേശങ്ങളിൽ ഇവയുടെ നിക്ഷേപങ്ങൾ വൻതോതിൽ കാണപ്പെടുന്നു.

✡ കളിമണ്ണ്

▪ കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് കളിമണ്ണിന്റെ ഏറ്റവും കൂടുതൽ നിക്ഷേപമുള്ളത്

✡ ബോക്സൈറ്റ്

▪ വടക്കൻ കേരളത്തിലെ ചെങ്കല്ല് അടരുമായി ഇടകലർന്ന രീതിയിൽ ബോക്സൈറ്റ് നിക്ഷേപങ്ങൾ കാണുന്നു

✡ ഇരുമ്പ്

▪ കോഴിക്കോട്ടും മലപ്പുറത്തും നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്

✡ ചുണ്ണാമ്പുകല്ല്

▪ കേരളത്തിൽ പാലക്കാടും വേമ്പനാട്ടു കായലിലും ചുണ്ണാമ്പു നിക്ഷേപമുണ്ട്

✡ ഗ്രാഫൈറ്റ്

▪ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഗ്രാഫൈറ്റ് നിക്ഷേപങ്ങൾ കണ്ടുവരുന്നു

✡ സ്വർണ്ണം

▪ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്

✡ അഭ്രം

▪ തിരുവനന്തപുരം ജില്ലയിൽ അഭ്രം നേരിയ തോതിൽ ഖനനം ചെയ്യുന്നു

⭕ കേരളത്തിൽ കാണപ്പെടുന്ന ഒരേയൊരു ഇന്ധന ധാതുവാണ് (fuel mineral) ലിഗ്നൈറ്റ്

Leave a Reply