- ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?
- ‘ സമുറായ് ‘എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?
- സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?
- ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?
- ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?
- ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?
- നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ?
- ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?
- മൌണ്ട് ഫ്യുജി എന്ന അഗ്‌നിപർവതം ഏതു രാജ്യത്താണ് ?
10.ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ ഏത് രാജ്യത്താണ് ?
➖➖➖➖➖➖➖➖➖➖➖
ഉത്തരം : ജപ്പാൻ
● കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .
● മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്.
● തലസ്ഥാനം – ടോക്കിയോ
➖➖➖➖➖➖➖➖➖➖➖