Important GK Questions (പ്രധാന ജി കെ ചോദ്യങ്ങൾ)

  1. മറ്റു ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്‌
  • ശുക്രന്‍
  1. ഇംഗ്ലീഷ്‌ പേരിന്‌ റോമന്‍, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹമാണ്‌
  • ഭൂമി
  1. സൌരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ്‌ മറൈനെറിസ്‌ (Valles Marineris)സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌
  • ചൊവ്വ
  1. സൌരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിച്രകവാതമാണ്‌
  • ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌
  1. ശനിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ വീശുന്ന കൊടുങ്കാറ്റ്‌ ശൃംഖലയാണ്‌
  • ഡ്രാഗണ്‍ സ്റ്റോം
  1. അച്ചുതണ്ടിന്‌ ഏറ്റവും കൂടുതല്‍ ചരിവുള്ള ഗ്രഹമാണ്‌
  • യുറാനസ്‌
  1. മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹം
  • ചന്ദ്രൻ
  1. ഒരു രാജ്യത്തിന്റെ മൂലധനം, സാങ്കേതികവിദ്യ ഉല്പന്നങ്ങള്‍ എന്നിവ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ മറ്റൊരു രാജ്യത്തേക്ക്‌ വ്യാപിപ്പിക്കുന്ന പ്രകിയ അറിയപ്പെടുന്നത്‌.
  • ആഗോളവല്‍ക്കരണം
  1. “യോഗക്ഷേമം വഹാമൃഹം’ (your welfare is our responsibility) എന്നത്‌ ഏത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ആപ്‌തവാക്യമാണ്‌ ?
  • എല്‍ഐസി
  1. ബാങ്കുകളുടെ ബാങ്ക്, വായ്പകളുടെ നിയന്ത്രകന്‍ എന്നീ വിശേഷണങ്ങളുള്ള റിസര്‍വ്‌ ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ്‌?
  • എണ്ണപ്പന
  1. കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായത്‌ ഏത്‌ ആക്ട്‌ പ്രകാരമാണ്‌
  • പേപ്പര്‍ കറന്‍സി ആക്ട്‌ 1861
  1. “യുവര്‍ പെര്‍ഫെക്റ്റ്‌ ബാങ്കിംഗ്‌ പാര്‍ടണര്‍’ എന്നത്‌ ഏത്‌ ബാങ്കിന്റെ ആപ്തവാക്യമാണ്‌?
  • ഫെഡറല്‍ ബാങ്ക്
  1. പഞ്ചവത്സര പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കുന്നത്‌ 1952 ല്‍ രൂപം കൊണ്ട എന്‍ഡിസി (NDC) ആണ്‌. എന്‍ഡിസി എന്നത്‌
  • നാഷണല്‍ ഡെവലപ്മെന്റ്‌ കൗണ്‍സില്‍
  1. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏതാണ്‌ ?
  • സെൺട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

Leave a Reply