GK Questions ( ജി കെ ചോദ്യങ്ങൾ)

1). വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ?

തമിഴ്നാട്

2). മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ?

നിംബോസ്ട്രാറ്റസ്

3). കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?

ആലപ്പുഴ

4). ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

ശിവസമുദ്രം

5). ചാലൂക്യന്മാരുടെ ആസ്ഥാനം ?

വാതാപി

6). മേഘങ്ങളെക്കുറിച്ചുള്ള പഠനം ?

നെഫോളജി

7). ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ് ?

ഡി. ഉദയകുമാർ

8). ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം ?

സിങ്ക്

9). സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം ?

500 സെക്കൻഡ്

10). വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി ?

രാജീവ് ഗാന്ധി

11). ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ?

1929 -ലെ ലാഹോർ സമ്മേളനം

12). INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യ വനിത ?

കാദംബരി ഗാംഗുലി

13). ‘വെണ്മയുടെ പ്രതീകം’ എന്നറിയപ്പെടുന്ന രാസവസ്തു ?

ടൈറ്റാനിയം ഡയോക്സൈഡ്

14). കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ് ?

ചമ്പക്കുളം മൂലം വള്ളംകളി

15). ‘ബുദ്ധപൂർണിമ പാർക്ക്’ ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് ?

പി.വി. നരസിംഹറാവു

16). ക്ഷേത്രപ്രവേശന വിളംബരം നടന്നത് ?

1936 നവംബർ 12

17). കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം ?

ചിറ്റൂർ

18). “മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” എന്നത് ആരുടെ വരികളാണ് ?

കുഞ്ചൻ നമ്പ്യാർ

19). ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

ഇ.എം.എസ് നമ്പൂതിരിപ്പാട്

20). ‘മണലെഴുത്ത്’ ആരുടെ കവിതാ സമാഹാരമാണ് ?

സുഗതകുമാരി

21). പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത് ?

മൃണാളിനി സാരാഭായ്

Leave a Reply