🔰 തിരു-കൊച്ചി, മലബാർ സംയോജിപ്പിച്ച് 1956 ലെ സംസ്ഥാന പുനഃസംഘടനയിൽ കേരള സംസ്ഥാനം നിലവിൽ വന്നു.
🔰 ഒന്നാം കേരള നിയമസഭയെ തിരഞ്ഞെടുക്കാൻ 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയുള്ള തീയതികളിൽ വോട്ടെടുപ്പ് നടന്നു
🔰 ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 114 നിയമസഭാ മണ്ഡലങ്ങളിൽ 12 എണ്ണം ദ്വയാംഗ മണ്ഡലങ്ങളും, 102 എണ്ണം ഏകാംഗ മണ്ഡലങ്ങളും ആയിരുന്നു.
🔰 ആകെ 126 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്
🔰 114 സീറ്റ് ജനറൽ വിഭാഗത്തിൽ പെട്ടതും 12 എണ്ണം സംവരണ മണ്ഡലങ്ങളും ആയിരുന്നു.
♻ ഒന്നാം കേരള നിയമസഭാ അംഗങ്ങൾ ♻
1) ഈ.എം.എസ് നമ്പൂതിരിപ്പാട്
മുഖ്യമന്ത്രി
2) സി അച്യുതമേനോൻ
ധനകാര്യം
3) ടി വി തോമസ്
തൊഴിൽ, ട്രാൻസ്‌പോർട്ട്
4) കെ സി ജോർജ്
ഭക്ഷ്യം, വനം
5) കെ. പി ഗോപാലൻ
വ്യവസായം
6) ടി എ മജീദ്
പബ്ലിക് വർക്ക്‌സ്
7) പി കെ ചാത്തൻ മാസ്റ്റർ
തദ്ദേശ സ്വയംഭരണം
8) ജോസഫ് മുണ്ടശ്ശേരി
വിദ്യാഭ്യാസം, സഹകരണം
9) കെ ആർ ഗൗരിയമ്മ
റവന്യൂ, എക്സൈസ്
10) വി ആർ കൃഷ്ണയ്യർ
നിയമം, ഇലക്ട്രിസിറ്റി
11) ഡോ എം ആർ മേനോൻ
ആരോഗ്യം