Chemistry Questions (രസതന്ത്രം ചോദ്യങ്ങൾ)

‼മൂലകങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച പട്ടികയാണ് ആവർത്തനപ്പട്ടിക.

‼ 1869-ൽ റഷ്യൻ രസതന്ത്രജ്ഞനായ ദിമിത്രി മെൻഡലീവ് ആണ് മൂലകങ്ങളെ ഈ വിധത്തിൽ ശാസ്ത്രീയമായി വർഗ്ഗീകരിച്ചത്.

‼ഒരേ തരത്തിലുള്ള ഗുണങ്ങളുള്ള മൂലകങ്ങളെ ഒരേനിരയിൽ വരുന്ന രീതിയിലാണ് മെൻഡെലീവ് ആവർത്തനപ്പട്ടിക വിഭാവനം ചെയ്തത്.

‼ പുതിയ മൂലകങ്ങളുടെ കണ്ടെത്തൽ, പട്ടികയുടെ രൂപത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

‼മൂലകങ്ങളുടെ വിവിധ സ്വഭാവങ്ങളെ വിശദീകരിക്കുന്ന വിവിധതരം ആവർത്തനപ്പട്ടികകൾ നിലവിലുണ്ടെങ്കിലും മെൻഡലീവിന്റെ ആവർത്തനപ്പട്ടികയുടെ വകഭേദങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള രൂപം.

‼ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്❓

ദിമിത്രി മെന്റലിയേവ്.

‼ ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ❓
മെന്റ്ലിയേഫ്

‼നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്❓

ഡിമിത്രി മെൻഡലിയേവ്

‼ആറ്റോമിക നമ്പറിന്റെ(atomic number) അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്❓

ഹെൻറി മോസ്‌ലി

‼ആധുനിക ആവർത്തന പട്ടികയുടെ (modern periodic table)പിതാവ് ആര്❓

ഹെൻട്രി മോസ്‌ലി

‼ആവർത്തന പട്ടികയിൽ ഇതുവരെ എത്ര മൂലകങ്ങൾ(elements) കണ്ടുപിടിച്ചിട്ടുണ്ട്❓
118 മൂലക ങ്ങൾ

‼ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ (natural elements)എണ്ണം❓️
92

‼ആവർത്തന പട്ടികയിലെ ആദ്യ മൂലകം
ഹൈഡ്രജൻ (hydrogen)

‼simplest element
hydrogen

‼lightest element(ഭാരം കുറഞ്ഞ മൂലകം)
hydrogen

‼smallest element
helium

‼ഏറ്റവും ചെറിയ മൂലകം
ഹീലിയം

‼element with smallest atomic radius
helium

‼ആവർത്തന പട്ടികയിലെ രണ്ടാമത്തെ മൂലകം
ഹീലിയം (ഹീലിയം)

‼ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
most abundant elemant
🏵️universe(പ്രപഞ്ചം)- ഹൈഡ്രജൻ (hydrogen)
🏵️earth crust(ഭൂവൽക്കം)- ഓക്സിജൻ (oxygen )
🏵️human body(മനുഷ്യ ശരീരം)- oxygen (ഓക്സിജൻ)
🏵️atmosphere (അന്തരീക്ഷം)- നൈട്രജൻ (nitrogen )

‼പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
ഹീലിയം

Leave a Reply