1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം

1) 1857 മെയ് 10 ഉത്തർപ്രദേശിലെ മീററ്റിലാണ് കലാപത്തിന് തുടക്കം കുറിച്ചത്

2) 1857 ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയത് 1859 ൽ ആണ്

3) 1857 ലെ വിപ്ലവത്തിലെ ആദ്യ രക്ത സാക്ഷി

മംഗൽ പാണ്ഡെ

4) ആരെയാണ് 1857 ലെ വിപ്ലവത്തിന്റെ താൽക്കാലിക വിജയത്തെത്തുടർന്ന് ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത്?

ബഹദൂർ ഷാ രണ്ടാമനെ

5) 1857 ലെ വിപ്ലവത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ചത്?

താന്തിയാതോപ്പി

6) 1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം?

നാനാസാഹിബ്‌

7) 1857 ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച ആദ്യ ഇന്ത്യക്കാരൻ?

വി ഡി സവർക്കർ

8) എസ് ബി ചൗധരി 1857 ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത്?

ആഭ്യന്തര കലാപം

9) 1857 ലെ വിപ്ലവത്തിന് ലക്ക്നൗ ഔദ് എന്നിവിടങ്ങളിൽ നേതൃത്വം നൽകിയത്?

ബീഗം ഹസ്രത്ത് മഹൽ

10) ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ചു എന്നതാണ് ഈ വിപ്ലവത്തിന്റെ പ്രധാനഫലം

11) ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് 1858 ലാണ്

12) 1857 ലെ വിപ്ലവത്തിന് കാൻപൂരിൽ നേതൃത്വം നൽകിയത്?

നാനാസാഹിബ്

13) 1857 ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ ആദ്യ വിദേശി?

കാറൽ മാർക്സ്

14) വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് റാണിലക്ഷ്മിഭായിയെ വിശേഷിപ്പിച്ചത്?

സർ ഹ്യുഗ് റോസ്

15) ബഹദൂർഷാ രണ്ടാമനെ രംഗൂണിലേക്ക് 1858 ൽ നാടുകടത്തി

Leave a Reply

Your email address will not be published. Required fields are marked *