ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങൾ

1) ബിഹു ആഘോഷിക്കുന്ന സംസ്ഥാനം:

അസം

2) രേവ എന്നറിയപ്പെടുന്ന നദി:

നർമ്മദ

3) ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി:

നർമ്മദ

4) കാർബൺ ടാക്‌സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം?

ന്യൂസിലാൻഡ്

5) ഇന്ത്യയുടെ ധാതു സംസ്ഥാനം:

ജാർഖണ്ഡ്

6) മേഖങ്ങളെക്കുറിച്ചുള്ള പഠനം:

നെഫോളോജി

7) ലോകത്തിലെ റോഡ് ശൃഖലയിൽ ഇന്ത്യയുടെ സ്ഥാനം:

രണ്ട്

8) ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്:

അരുണാചൽ പ്രദേശ്

9) കുറിച്യർ കലാപം നടന്നത് :

1812

10) വാഗൺ ട്രാജഡി സംഭവം റിപ്പോർട്ട് ചെയ്ത സ്ഥലം:

പോത്തന്നൂർ

11) വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

തിരൂർ

12) ഇംഗ്ലീഷ് അക്ഷരമാലയിലെ “T” ആകൃതിയിലുള്ള സംസ്ഥാനം:

അസം

13) അക്ബർ സ്ഥാപിച്ച മതം:

ദിൻ ഇലാഹി

14) ചെങ്കല്ലിൽ തീർത്ത ഇതിഹാസം എന്നറിയപ്പെടുന്നത്:

ഫത്തേപൂർ സിക്രി

15) ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?

1961

Leave a Reply