രണ്ടാം ലോക മഹായുദ്ധ കാലത്തെ അവസാന നാളുകൾ…..

1945 ആഗസ്റ്റ് ആറ് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണുപൊട്ടി. ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാർദ്ദംകൊണ്ട് അമേരിക്ക ചുട്ടു ചാമ്പലാക്കിയ ആ ദിനം ശാസ്ത്രം തോറ്റ ദിവസമാണ്. അണുശക്തിയുടെ അനന്തസാധ്യതകളിലേക്ക് വഴി തുറന്ന ഒരു കണ്ടുപിടുത്തത്തെ സർവനാശത്തിനായി ഉപയോഗപ്പെടുത്തിയ കറുത്ത ദിനം.

കേണൽ പോൾ ടിബറ്റ്സ് പറത്തിയ അമേരിക്കയുടെ ഇനോല ഗേ എന്ന ബി – 29 യുദ്ധവിമാനമായിരുന്നു അത്. അണുബോംബിന്റെ ആദ്യ പരീക്ഷണത്തിന് ചുമതലപ്പെട്ട മേജർ ഫെറബി ആ കർത്തവ്യം നിറവേറ്റി. 20,000 ടൺ ടി എൻ ടി സ്ഫോടകശേഷിയുള്ള യുറേനിയം ബോംബ് (Little Boy) ഹിരോഷിമയുടെ 1870 അടി ഉയരത്തിൽ വെച്ച് പൊട്ടിത്തെറിച്ചു. സൂര്യനു തുല്യം ഉയർന്നു പൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി. ഒന്നര ലക്ഷത്തോളം പേർ നിമിഷാർദം കൊണ്ട് ഇല്ലാതായി. ആണവ വികിരണത്താൽ ഗുരുതര പൊള്ളലേറ്റവർ പിടഞ്ഞു. അന്നു മരിക്കാതെ രക്ഷപ്പെട്ടവരുടെ പിൻ തലമുറക്കാർ മാരകരോഗങ്ങൾ പിടിപെട്ട് ജീവച്ഛവമായി ഇന്നും ജീവിക്കുന്നു.

ആഗസ്റ്റ് 9 ഹിരോഷിമയിൽ ബോംബ് വീണിട്ടും കീഴടങ്ങാൻ കൂട്ടാക്കാത്ത ജപ്പാനിൽ പ്ലൂട്ടോണിയം ബോംബ് പരീക്ഷിക്കാൻ അമേരിക്ക തീരുമാനിച്ചു. 22 കി.ടൺ ടി എൻ ടി സ്ഫോടക ശേഷിയുള്ള തടിച്ച മനുഷ്യൻ (Fatman) എന്നറിയപ്പെട്ട പ്ലൂട്ടോണിയം 239 ബോംബുമായി ബോക്‌സർ എന്ന യുദ്ധവിമാനം കുതിച്ചു പൊങ്ങി. വിമാനത്തിലെ ഇന്ധനം തീരാറായത് കൊണ്ട് പ്രധാന ലക്ഷ്യത്തിൽ നിന്ന് 1.5 മൈൽ അകലെയുള്ള ഒരു സ്റ്റേഡിയത്തിനടുത്തായി ബോംബ് പെട്ടെന്ന് താഴെ വീഴ്ത്തി. നീലയും വെള്ളയും കലർന്ന ഒരഗ്നി ഗോളം നാഗസാക്കിയെ വിഴുങ്ങി. ഒരുപാട് പേർ മരിക്കുകയും അതിലേറെപ്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ രണ്ടിന് ജപ്പാൻ ഔദ്യോഗികമായി കീഴടങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധതിന് തിരശീല വീണു.

ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി നഗരങ്ങളിൽ നടന്നത്. ആഗസ്റ്റ് 6 ന് ഹിരോഷിമയിലും 9 ന് നഗസാക്കിയിലും അമേരിക്കയുടെ വിമാനങ്ങൾ ആറ്റം ബോംബ് വർഷിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു അതിലേറെപ്പേർ വൈകല്യങ്ങൾക്ക് ഇരയായി. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അനുവികിരണത്തിന്റെ ദുരന്ത ഫലങ്ങൾ ജപ്പാൻ ജനത അനുഭവിക്കുന്നു.

ഹിബാക്കുഷ

ആറ്റം ബോംബ് സ്ഫോടനത്തിലെ ജീവിക്കുന്ന രക്തസാക്ഷികളാണ് ഹിബാക്കുഷ എന്നറിയപ്പെടുന്നത്.

Leave a Reply