മുൻ എൽ ഡി സി പരീക്ഷകളിലെ ചോദ്യങ്ങൾ

1) പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?

കുറിഞ്ചി

2) സിക്കിമിന്റെ തലസ്ഥാനം:

ഗാങ്ടോക്

3) തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്?

മാർ സപീർ ഈശോ

4) സുപ്രീംകോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണ് ഉള്ളത്?

സുപ്രീംകോടതി

5) റൂർക്കേല ഉരുക്കു നിർമ്മാണ ശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം?

ജർമനി

6) കൊടുങ്ങല്ലൂർ, പ്രാചീന കാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്?

മുസിരിസ്

7) ശബരി നദി ഏതു നദിയുടെ പോഷക നദിയാണ്?

ഗോദാവരി

8) ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?

പോർച്ചുഗീസുകാർ

9) ഉത്തര-മധ്യ റയിൽവേയുടെ ആസ്ഥാനം?

അലഹബാദ്

10) അലാവുദീൻ ഖിൽജി കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?

ഷാഹ്ന

11) ഇന്നത്തെ അയോധ്യ ഗുപ്തഭരണ കാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?

സാകേതം

12) ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

കോൺവാലിസ്

13) 1890-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര്?

കാദംബരി ഗാംഗുലി

14) ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു?

ഡോ. രാജേന്ദ്രപ്രസാദ്

15) എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ആമുഖത്തിൽ കൂട്ടിച്ചേർത്തത്?

42 ആം ഭേദഗതി

16) നാഗാർജ്ജുന സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?

കൃഷ്ണ

17) “രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു” ഇങ്ങനെ പറഞ്ഞതാര്?

അഷ്ഫഖ് ഉല്ലാഖാൻ

18) 1866ൽ ദാദാബായി നവറോജി രൂപീകരിച്ച സംഘടന ഏത്?

ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ

19) ഡൽഹി-അമൃത്സർ ദേശീയ പാത ഏത്?

എൻഎച്ച് 1

20) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങളുണ്ട്?

രണ്ട്

Leave a Reply