മുൻവർഷ ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങളിലൂടെ…

1) കേരളത്തിലെ ആദ്യ രാജവംശം?

ആയ് രാജവംശം

2) തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്‌മിഭായ്

3) കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

ഓമനകുഞ്ഞമ്മ

4) ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ മലയാളി?

ജി ശങ്കരക്കുറുപ്പ് (1965)

5) കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത്:

തിരുവനന്തപുരം

6) കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം?

ആറ്റിങ്ങൽ കലാപം

7) കേരളത്തിലെ ആദ്യത്തെ നോക്കുകൂലി രഹിത പട്ടണം?

തിരുവനന്തപുരം

8) കേരളത്തിലെ ആദ്യ റേഡിയോ നിലയം?

തിരുവനന്തപുരം

9) ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

10) കേരളത്തിൽ പൂർണ്ണമായും കമ്പ്യൂട്ടർ വത്കൃതമായ ആദ്യ പഞ്ചായത്ത്?

വെള്ളനാട്

11) ഇന്ത്യയിലെ ആദ്യത്തെ മൃഗശാല?

തിരുവനന്തപുരം

12) കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?

കോട്ടയം-കുമളി

13) കേരളത്തിൽ ആദ്യം കമ്പ്യൂട്ടർ സ്ഥാപിച്ചത്?

കൊച്ചിയിൽ

14) കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി:

ഗുരുവായൂർ

15) കേരളത്തിലെ ആദ്യത്തെ ഇ-കോർട്ട് സംവിധാനം നിലവിൽ വന്നത്?

കോഴിക്കോട്

16) ആദ്യമായി മലയാളം അച്ചടിച്ചത്:

ഹോളണ്ടിൽ

17) ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

അഴീക്കൽ

18) ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

തെന്മല

19) കേരളത്തിലെ ആദ്യ പോസ്റ്റോഫീസ്?

ആലപ്പുഴ

20) കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

ഏഷ്യാനെറ്

21) കേരളത്തിലെ ഡിറ്റ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

22) കേരളത്തിൽ ആദ്യമായി പ്ലസ് ടു ആരംഭിച്ച വർഷം?

1991

23) കേരളത്തിലെ ആദ്യ കോണ്ക്രീറ്റ് പാലം?

കരമനപാലം

24) സംസ്ഥാനത്തെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ?

നീണ്ടകര

25) ഇന്ത്യയിൽ ആദ്യമായി ഇ-തുറമുഖം സംവിധാനം നിലവിൽ വന്നത്?

കൊച്ചി

Leave a Reply

%d bloggers like this: