മുൻവർഷ ചോദ്യപേപ്പറിലെ ചില പ്രധാന ചോദ്യങ്ങൾ

1) ബാബർ തന്റെ ആത്മകഥ എഴുതിയത് ഏതു ഭാഷയിൽ?

ചാഗാത്തായ് തുർക്കി

2) ഫ്രഞ്ച് വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി:

ടിപ്പു സുൽത്താൻ

3) ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെ?

ഗോവ

4) വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം ഏത്?

കാപ്പാട്

5) ശുദ്ധി പ്രസ്ഥാന ആര്?

സ്വാമി ദയാനന്ദ സരസ്വതി

6) കഴ്‌സൺ പ്രഭു ബംഗാൾ വിഭജിച്ചത് എപ്പോൾ?

1905

7) ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആര്?

ബാദ്‌റുദീൻ തയാബ്‌ജി

8) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആര്?

സർ വില്യം ജോൺസ്

9) മലബാർ ഹിൽസ് സ്ഥിതി ചെയുന്നതെവിടെ?

മുംബൈ

10) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയുന്നതെവിടെ?

ബാംഗ്ലൂർ

11) രാജ്യത്തെ കറൻസി പ്രിന്റിങ് പ്രസ് സ്ഥിതി ചെയ്യുന്നത്:

നാസിക്ക്

12) ,തമിഴ്‌നാടിന്റെ നെല്ലറ എന്നറിയപ്പെടുന്നത്:

തഞ്ചാവൂർ

13) പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത്:

ലാലാ ലജ്പത് റായ്

14) രാജ്യം കരസേന ദിനം ആചരിക്കുന്നത്:

ജനുവരി 15

15) സിനിമയിൽ അഭിനയിച്ചത് ലോക റെക്കോർഡിട്ട ഇന്ത്യൻ നടൻ ആര്?

പ്രേം നസീർ

16) ഇന്ത്യയിലെ ജനസംഖ്യ 100 കോടിയെന്ന് പ്രഖ്യാപിച്ചത്:

2000 മേയ് 11

17) ജാർഖണ്ഡ് നിലവിൽ വന്നത്:

2000 നവംബർ 15

18) മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം ഏത്?

1906

19) ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹത്തിന്റെ പേരെന്ത്?

IRS 1A

20) വാർധക്യത്തെക്കുറിച് പഠിക്കുന്ന ശാസ്ത്രശാഖ:

ജെറന്റോളജി

Leave a Reply