മുൻവർഷത്തെ ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങൾ

1) കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?

പാലക്കാട്

2) കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?

വള്ളത്തോൾ നാരായണ മേനോൻ

3) ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്?

യുറാനസ്

4) തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജമുള്ളത്:

വാതകങ്ങളിൽ

5) ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു?

കാർബൺ കുടുംബം

6) ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ്?

ഇൻഫ്രാസോണിക് തരംഗം

7) 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ് ആണ്?

212

8) സ്വാതന്ത്ര്യമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്:

കുറഞ്ഞു വരുന്നു

9) പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും?

3 ലക്ഷം കിലോമീറ്റർ

10) ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോളാണ്?

ദ്രുവങ്ങളിൽ

11) ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

ത്വക്ക്

12) കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

പന്നിയൂർ

13) മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത്?

ഇനാമൽ

14) ലോക പരിസ്ഥിതി ദിനം:

ജൂൺ 5

15) ‘മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ്’ ആരുടെ വാക്കുകളാണിവ?

കൽപ്പന ചൗള

Leave a Reply