മുൻവർഷത്തെ ചോദ്യങ്ങൾ

1) യുദ്ധവിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി?

ഡോ. എ പി ജെ അബ്ദുൽ കലാം

2) മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ?

ഫാൻറം

3) ഭൂസമരം നടന്ന ചെങ്ങറ ഏതു ജില്ലയിലാണ്?

പത്തനംതിട്ട

4) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം:

ന്യൂഡൽഹി

5) കാസ്പിയൻ തടാകം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

ഏഷ്യ

6) ജൂൺ 5 ന്റെ പ്രാധാന്യം എന്താണ്?

ലോക പരിസ്ഥിതി ദിനം

7) ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്?

ഗാന്ധിജി

8) ആഗോള ശിശുദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

നവംബർ 20

9) സോഫിയ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?

ബൽഗേറിയ

10) ജപ്പാൻ പാർലമെന്റിന്റെ പേര്?

ഡയറ്റ്

11) ബാസ്‌കറ്റ് ബോൾ കളിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം?

5

12) സണ്ണി ഡെയ്സ് ആരുടെ കൃതിയാണ്?

സുനിൽ ഗവാസ്കർ

13) കൊച്ചി മെട്രോ രാജ്യത്തെ എത്രാമത്തെ മെട്രോ പദ്ധതിയാണ്?

7

14) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്:

ചെറുതുരുത്തി

15) സംസ്ഥാന ഗവണ്മെന്റിന്റെ തലവൻ:

ഗവർണ്ണർ

16) റൈറ്റേഴ്‌സ് ബിൽഡിങ് എവിടെ സ്ഥിതി ചെയ്യുന്നു?

കൊൽക്കത്ത

17) പേപ്പട്ടി വിഷത്തിന് പ്രധിവിധിയായ വാക്‌സിൻ കണ്ടിപിടിച്ചതാര്?

ലൂയി പാസ്റ്റർ

18) 2016 ഏപ്രിൽ 5 ന് സമ്പൂർണ്ണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം?

ബീഹാർ

19) സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന പിങ്ക് പെട്രോൾ പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്ത്രീകൾക്കെതിരെയുള്ള അക്രമം തടയാൻ

20) ഘാന ഏത് ഭൂഖണ്ഡത്തിലാണ്?

ആഫ്രിക്ക

Leave a Reply

Your email address will not be published. Required fields are marked *