മുൻവർഷത്തെ ചില ജി കെ ചോദ്യങ്ങൾ

1) ഭൂദാൻ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് ആര്?

ആചാര്യ വിനോബ ഭാവെ

2) ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ദ്ര്യ സമര സേനാനി?

സരോജിനി നായിഡു

3) വിവര സാങ്കേതിക നിയമം പാസാക്കിയത് എപ്പോൾ?

2000

4) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ?

1993

5) ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ:

ജവഹർലാൽ നെഹ്റു

6) ഇന്ത്യയിലെ കേന്ദ്ര ബാങ്ക്:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

7) ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖല:

കൃഷി ജലസേചനം

8) ലക്ഷദ്വീപിന്റെ തലസ്ഥാനം:

കവരത്തി

9) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി:

പള്ളിവാസൽ

10) കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

11) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം:

മധ്യപ്രദേശ്

12) ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പാലായന പ്രവേഗം:

11.2 km/sec

13) ‘നീല വിപ്ലവം’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

മീൻ

14) ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?

5 ലിറ്റർ

15) മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമെന്ത്?

യൂറോക്രോം

16) ‘ബിഗ് റെഡ്’ എന്നറിയപ്പെടുന്ന മരുഭൂമി?

സിംസൺ

17) താജ്മഹലിന്റെ രൂപകല്പനയ്ക്ക് പ്രചോദനമായ നിർമ്മിതി ഏത്?

ഹുമയൂണിന്റെ ശവകുടിരം

18) പുല്ലു വർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം:

മുള

19) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരൾ

20) മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?

പല്ലിന്റെ ഇനാമൽ

Leave a Reply