മുൻവർഷത്തെ എൽ ഡി സി ജി കെ ചോദ്യങ്ങൾ

1) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു?

ജെ ബി കൃപലാനി

2) പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

ഒഡീഷ

3) ‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത്?

സ്ത്രീ സുരക്ഷിതത്വം

4) പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ‘സൈലന്റ് സ്പ്രിങ്’ എന്ന പുസ്തകം രചിച്ചതാര്?

റെയ്ച്ചൽ കാർസൺ

5) ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

ഹിമാചൽപ്രദേശ്

6) അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രത്തിന്റെ പേര്:

ഭാരതി

7) ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

ഹരിയാന

8) ഫെബ്രുവരി 2 ന്റെ പ്രതികത:

ലോക തണ്ണീർത്തട ദിനം

9) നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ്?

നേപ്പാൾ രാജാവ്

10) പീത വിപ്ലവം എന്തിന്റെ ഉൽപ്പാദന വർദനവിനെയാണ് സൂചിപ്പിക്കുന്നത്:

ഭക്ഷ്യയെണ്ണ ഉൽപ്പാദനം

11) ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി:

പരംവീരചക്രം

12) കാസർഗോഡ് ഭാഗത്ത്‌ പ്രചാരമുള്ള ഒരു നൃത്തനാടക രൂപമാണ്:

യക്ഷിഗാനം

13) വിദേശ സഞ്ചാരിയായ നിക്കോളോകോണ്ടി ആരുടെ കാലത്താണ് ഇന്ത്യൻ സന്ദർശിച്ചത്?

ദേവരായ ഒന്നാമൻ

14) സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ്?

രേവതി പട്ടത്താനം

15) രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്ക്കാരം നേടിയ ആദ്യ മലയാളി വനിത ആര്?

കെ എം ബീനാമോൾ

16) ചെന്നായ ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ്?

ഇറ്റലി

17) മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ്?

ജർമനി-ഫ്രാൻസ്

18) കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള വിമാനത്താവളം ഏത്?

നെടുമ്പാശ്ശേരി

19) കാനഡയുടെ ദേശീയ പുഷ്പ്പം ഏതാണ്?

മേപ്പിൾ ലീഫ്

20) 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നപ്പോൾ 8 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട്?

12

Leave a Reply

Your email address will not be published. Required fields are marked *