മുൻവർഷങ്ങളിൽ ചോദിച്ച ചില ജി കെ ചോദ്യങ്ങൾ

1) ‘ഇന്ദ്രധനുഷ്’ പദ്ധതി ഏതു മേഖലയുടെ പരിഷ്ക്കരണവുമായി ബന്ധപ്പെട്ടതാണ്?

ബാങ്കിങ്

2) നിയമനിർമ്മാണ സഭകളിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതാര്?

സഭയിലെ അംഗങ്ങൾ

3) ഇന്ത്യയിലെ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് നേപ്പാളി?

സിക്കിം

4) ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ നാഷണൽ ലൈബ്രറി എവിടെയാണ്?

കൊൽക്കത്ത

5) ‘നിക്കി’ ഏത് രാജ്യത്തെ ഓഹരി സൂചികയാണ്?

ജപ്പാൻ

6) ഇന്ത്യൻ കറൻസി നോട്ടുകളിൽ ഒപ്പുവെക്കുന്നതാര്?

റിസർവ് ബാങ്ക് ഗവർണ്ണർ

7) ഹരിത ഉപഭോക്തൃദിനമായി ആചരിക്കുന്നത്:

സെപ്റ്റംബർ 28

8) റംസാൻ കൺവെൻഷൻ ഏത് പാരിസ്ഥിതികമേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തണ്ണീർത്തടങ്ങൾ

9) തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നതെവിടെ?

വേമ്പനാട്ടു കായൽ

10) ‘സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നത്?

കുരുമുളക്

11) ബെയ്ട്ടൺ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി

12) ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പ്രഥമ പര്യവേഷണ കേന്ദ്രം ഏത്?

ദക്ഷിണ ഗംഗോത്രി

13) ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?

ജാവ

14) പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമേത്?

വടക്കേ അമേരിക്ക

15) കാലിക വാതങ്ങൾക്ക് ഉദാഹരണമേത്:

മൺസൂൺ

16) ഓസോൺപാളിയുടെ വിള്ളലിന് കാരണമാവുന്നത്?

ക്ലോറോഫ്ലൂറോ കാർബൺ

17) സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള അലോഹമേത്?

ബ്രോമിൻ

18) കൊഴുപ്പ്, എണ്ണ എന്നിവയിലടങ്ങിയിട്ടുള്ള ആസിഡെത്?

സ്റ്റിയറിക് ആസിഡ്

19) ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ജെയിംസ് ചാഡ്വിക്

20) സൂപ്പർ കൂൾഡ് ലിക്വിഡിന് ഉദാഹരണം:

ഗ്ലാസ്

Leave a Reply