1) ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം:
കാനഡ
2) ധർമ്മടം നദീദ്വീപ് ഏത് ജില്ലയിലാണ്?
കണ്ണൂർ
3) 1947 ഏപ്രിലിൽ തൃശൂരിൽ നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷൻ ആരായിരുന്നു?
കെ കേളപ്പൻ
4) 1947-ൽ കോൺഗ്രസ് പാർട്ടി വിട്ട് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ച നേതാവ്?
പട്ടം താണുപിള്ള
5) പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ ‘വാലസമുദായപരിഷ്ക്കരിനിസഭ’ രൂപംകൊണ്ടതെവിടെ?
തേവര
6) ‘കേരളത്തിന്റെ സോക്രട്ടീസ്’ എന്നറിയപ്പെടുന്നത്?
മന്നത് പദ്മനാഭൻ
7) മേച്ചിപ്പുല്ലു സമരം അരങ്ങേറിയ പ്രദേശം ഇപ്പോൾ ഏത് ജില്ലയിലാണ്?
കണ്ണൂർ
8) ആരുടെ ആത്മകഥയാണ് ‘പയസ്‌വിനിയുടെ തീരങ്ങളിൽ’?
കെ കുഞ്ഞമ്പു
9) കുളച്ചൽ യുദ്ധം നടന്ന വർഷം?
1741
10) ‘ഗുരുക്കളുടെയെല്ലാം ഗുരു’ എന്ന് വിളിക്കപ്പെട്ടത്:
തൈക്കാട് അയ്യ
11) ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഭേദഗതികളെപ്പറ്റി പ്രതിപാദിക്കുന്നത്?
ഭാഗം-20
12) സച്ചാർ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്?
മുസ്ലിം സമുദായത്തിന്റെ അവസ്ഥ
13) പദവികളുടെ മുൻഗണനാ ക്രമത്തിൽ ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ സ്ഥാനമെത്ര?
3
14) ജൂവനയിൽ ജസ്റ്റിസ് നിയമം നിലവിൽ വന്ന വർഷമേത്?
2000
15) ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷസ്ഥാനം ലഭിക്കാൻ ഒരു കക്ഷി കുറഞ്ഞത് എത്ര സീറ്റുകൾ നേടിയിരിക്കണം?
55
16) രാജ്യസഭയുടെ ഉപാദ്യക്ഷയായ ആദ്യത്തെ വനിതയാര്?
വയലറ്റ് ആൽവ
17) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി:
കൊൽക്കത്ത
18) പാർലമെന്റിന്റെ ഇരുസഭകളുടെയും ആദ്യത്തെ സംയുക്ത സമ്മേളനം വിളിച്ചു ചേർത്ത രാഷ്ട്രപതി:
ഡോ. രാജേന്ദ്രപ്രസാദ്
19) ഹരിത ട്രൈബ്യുണൽ നടപ്പിൽ വരുത്തിയ ആദ്യത്തെ വികാസ്വര രാജ്യമേത്:
ഇന്ത്യ
20) സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാറ്റം വരുത്താനുള്ള അധികാരം ആരിലാണ് നിക്ഷിപ്‌തം?
പാർലമെന്റ്