പി എസ് സി മുൻവർഷത്തെ ചോദ്യങ്ങൾ

1) ഗവർണ്ണറെ നിയമിക്കുന്നതാര്:

രാഷ്ട്രപതി

2) ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ ലോക സഭ പാസ്സാക്കിയതെന്ന്?

2013 ആഗസ്റ്റ് 26

3) ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി

4) കാറ്റിന്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം:

വിന്റ് വെയിൻ

5) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം:

ഗുജറാത്ത്

6) നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം:

1920

7) ഭാരതത്തിലെ പരമോന്നത സിവിലിയൻ ബഹുമതിയുടെ പേര്:

ഭാരതരത്നം

8) മലയാള ഭാഷ ഉപയോഗിക്കുന്നതിന് മുൻപ് ഉപയോഗിച്ചിരുന്ന അക്ഷരമാല:

വട്ടെഴുത്

9) ‘കലകളുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയേത്?

കഥകളി

10) ‘ഓർക്കിഡുകളുടെ നഗരം’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

11) കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദിവാൻ?

വേലുത്തമ്പി ദളവ

12) ‘പാവങ്ങളുടെ അമ്മ’ എന്നറിയപ്പെടുന്ന വ്യക്തി:

മദർ തെരേസ

13) കേരളത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

പമ്പ

14) ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി:

കാവേരി

15) ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

കൊൽക്കത്ത

16) തെങ്ങിന്റെ ജന്മദേശം:

മലേഷ്യ

17) രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം:

വീർഭൂമി

18) ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം:

ഇന്ത്യ

19) ‘ഇന്ത്യൻ ചെറി’ എന്നറിയപ്പെടുന്നത്?

ഞാവൽ

20) കേരളത്തിൽ കൂടുതൽ വനപ്രദേശമുള്ള ജില്ല:

ഇടുക്കി

Leave a Reply