1) ജീവജാലങ്ങളെക്കുറിച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം
2) ജീവശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിൽ ആണ്
3) ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവിവർഗം ഷഡ്പദങ്ങളാണ്
4) കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ചെറിയ ജീവിയാണ് മൈകോപ്ലാസ്മ
5) കരയിൽ കാണുന്ന ഏറ്റവും വലിയ ജീവി ആഫ്രിക്കൻ ആനയാണ്
6) ഏഷ്യൻ ആനയാണ് വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള മൃഗം
7) ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗമാണ് വെള്ള കാണ്ടാമൃഗം
8) ഹിപ്പോപ്പൊട്ടാമസിനാണ് അടുത്ത സ്ഥാനം
9) ആനയുടെ കൊമ്പുകൾ ഉളിപ്പല്ലുകൾ രൂപാന്തരപ്പെട്ടുണ്ടായതാണ്
10) ഏറ്റവും കൂടിയ ഗർഭകാലമുള്ള ജീവിയാണ് ആന. (645 ദിവസം)
11) ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമാണ് ആന (2010 മുതൽ)
12) വിരലില്ലാതെ, നഖമുള്ള ജീവിയാണ് ആന
13) മാതംഗലീല ആനയെക്കുറിച്ചുള്ള പുസ്തകമാണ്
14) ആനകളുടെ ചികിത്സയെക്കുറിച്ചുള്ള ഗ്രന്ഥമാണ് ഹസ്തായുർവേദം
15) ആനകൾക്ക് 26 പല്ലുകളാണുള്ളത്
16) ദേവേന്ദ്രന്റെ വാഹനം ഐരാവതം എന്ന വെള്ള ആനയാണ്
17) വെള്ളാനയുടെ നാട് എന്നറിയപ്പെടുന്നത് തായ്ലൻഡ് ആണ്
18) ഒറ്റകൊമ്പൻ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്ന അസമിലെ ദേശിയോധ്യാനമാണ് കാസിരംഗ നാഷണൽ പാർക്ക്
19) മുഖത്തെ രോമങ്ങൾ കൂടിച്ചേർന്നാണ് കാണ്ടാമൃഗത്തിന്റെ കൊമ്പ് രൂപപ്പെട്ടത്
20) ചുവന്ന വിയർപ്പുള്ള ജീവിയാണ് ഹിപ്പൊപ്പൊട്ടാമസ്