1) പൗരസമത്വവാദ പ്രക്ഷോഭം നടന്ന വർഷം?
1919
2) ഗുരുവായൂർ സത്യാഗ്രഹത്തിന്റെ കാലഘട്ടം?
1931-1932
3) 1932 ലെ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടന?
ഓൾ ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കൽ കോൺഫറൻസ്
4) 1933 ൽ നിവർത്തന മെമ്മോറിയൽ നിരാകരിച്ച തിരുവിതാംകൂർ ദിവാൻ?
ടി ഓസ്റ്റിൻ
5) 1932 ൽ ചിത്തിരതിരുനാളിനാൽ നിയോഗിക്കപ്പെട്ട ക്ഷേത്രപ്രവേശന പഠന കമ്മിറ്റിയുടെ ആദ്യക്ഷ്യൻ?
വി എസ് സുബ്രമണ്യ അയ്യർ
6) തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം എഴുതിതയ്യാറാക്കിയ വ്യക്തി?
ഉള്ളൂർ എസ് പരമേശ്വരയ്യർ
7) 1936 ലെ വൈദ്യുതി സമരത്തിന് വേദിയായ നഗരം?
തൃശൂർ
8) വൈദ്യുതിസമരത്തിന് കാരണക്കാരനായ കൊച്ചി ദിവാൻ?
ആർ കെ ഷണ്മുഖം ചെട്ടി
9) ഉത്തരവാദഭരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടന?
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്
10) തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രെസ് രൂപവൽക്കരണത്തിന് കാരണമായ ഐ എൻ സി സമ്മേളനം?
1938 ലെ ഹരിപുര സമ്മേളനം
11) ട്രാവൻകൂർ കോൺസ്റ്റിട്യൂഷണൽ റിഫോംസ് കമ്മിറ്റി അധ്യക്ഷൻ?
പി ജി എൻ ഉണ്ണിത്താൻ
12) കല്ലറ – പാങ്ങോട് സമരത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തി?
കൊച്ചാപ്പി പിള്ള
13) കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ആദ്യ സമരം?
മൊറാഴ
14) കയൂർ സമര നായകൻ?
ഇ കെ നായനാർ
15) ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം?
കീഴരിയൂർ ബോംബ് കേസ്
16) കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാവ്?
ഡോ. കെ ബി മേനോൻ
17) ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച് ജനഹിത പരിശോധന നടത്തിയ താലൂക്ക്?
പൊന്നാനി
18) തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രെസ്സിനെതിരെ സർ സി പി രൂപവത്കരിച്ച സംഘടന?
തിരുവിതാംകൂർ നാഷണൽ കോൺഗ്രസ്
19) ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം ഉയർത്തിയ സമരം ?
പുന്നപ്ര വയലാർ സമരം
20) 1946 ലെ കുട്ടൻകുളം സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രം?
കൂടൽമാണിക്യ ക്ഷേത്രം