1) ട്രൈ ബേസിക് ആസിഡിന് ഉദാഹരണം:
ഫോസ്ഫോറിക് ആസിഡ്
2) കുമ്മായത്തിന്റെ രാസനാമം?
കാൽസ്യം ഹൈഡ്രോക്ലെഡ്
3) മണ്ണിൽ കുമ്മായം ചേർക്കുന്നതെന്തിന്?
അമ്ലത കുറയ്ക്കാൻ
4) പാല് തൈരാകുമ്പോൾ പി.എച്ച് മൂല്യത്തിന് എന്ത് സംഭവിക്കും?
കുറയും
5) ശുദ്ധജലത്തിലേക്ക് വിനാഗിരി ചേർത്താൽ പി.എച്ച് മൂല്യത്തിന് എന്ത് സംഭവിക്കും?
കുറയും
6) കുമിൾനാശിനിയായി ഉപയോഗിക്കുന്ന ലവണം:
കോപ്പർ സൾഫേറ്റ്(തുരിശ്)
7) സിമന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലവണം ഏത്?
ജിപ്സം
8) മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാനാവശ്യമായ ആസിഡ് ഏത്?
സർഫ്യുരിക് ആസിഡ്
9) ജിപ്സത്തിന്റെ രാസനാമം:
കാൽസ്യം സൾഫേറ്റ്
10) ഇന്തുപ്പിന്റെ രാസനാമം:
പൊട്ടാസ്യം ക്ലോറൈഡ്
11) പൊതുവേ കാർഷിക വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ പി.എച്ച് മൂല്യം എത്ര?
6.5-7.2
12) കാരറ്റ്, കാബേജ് തുടങ്ങിയ വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യം?
7-8
13) pH സ്കെയിൽ അവിഷ്ക്കരിച്ചത്?
സോറൻസൺ
14) ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ:
ആന്റസിഡുകൾ
15) ആമാശയത്തിൽ ദഹന പ്രവർത്തനത്തെ സഹായിക്കുന്ന ആസിഡ്:
ഹൈഡ്രോക്ലോറിക് ആസിഡ്