മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ നികുതി പരിഷ്ക്കാരങ്ങൾക്കെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജ നടത്തിയ പോരാട്ടങ്ങളാണ് പഴശ്ശി കലാപങ്ങൾ. ഒന്നാം പഴശ്ശി കലാപം 1793-1797 ലയിരുന്നു. ബ്രഹ്മഗിരി കുന്നുകളിലായിരുന്നു ഏറെയും പോരാട്ടം നടന്നത്
പഴശ്ശി കലാപത്തിൽ പഴശ്ശിക്കൊപ്പം നിന്ന പോരാളികളാണ് എടച്ചേന കുങ്കൻ, കുറിച്യർ നേതാവ് തലയ്ക്കൽ ചന്തു എന്നിവർ
1800-1805 ലയിരുന്നു രണ്ടാം പഴശ്ശി കലാപം. കേണൽ ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിൽ പഴശ്ശി വിപ്ലവം അടിച്ചമർത്തുകയായിരുന്നു. 1805 നവംബർ 30 ന് പഴശ്ശിരാജ വീര ചരമം പ്രാപിച്ചു. പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ മാനന്തവാടിയിലാണ്. പഴശ്ശി മ്യൂസിയം കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ്