1) ഭാരതരത്നം ലഭിച്ച ആദ്യ സ്വാതന്ത്ര്യ സമര സേനാനി?
സി. രാജഗോപാലാചാരി
2) വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകിയ തമിഴ് നേതാവ്?
ഇ വി രാമസ്വാമി നായ്ക്കർ
3) ആന്ധ്ര ബാങ്ക് സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി?
പട്ടാഭി സീതാരാമയ്യ
4) ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് രോഗബാധിതനായി മരണമടഞ്ഞ സ്വാതന്ത്ര്യ സമര നായകൻ?
സുബ്രഹ്മണ്യ ഭാരതി
5) ഗദ്ദാർ പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറി?
ലാല ഹർദയൽ
6) ദക്ഷിണേന്ത്യയിലെ ഭഗത് സിംഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട വിപ്ലവകാരി?
വാഞ്ചിനാഥ അയ്യർ
7) ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച നേതാവ്?
കെ എം മുൻഷി
8) 1950 ൽ ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനായ സ്വാതന്ത്ര്യ സമര സേനാനി?
രാജ്കുമാരി അമൃത്കൗർ
9) മഹാത്മജിയുടെ മാനസപുത്രൻ എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനിയായ പ്രമുഖ വ്യവസായി?
ജംനാലാൽ ബജാജ്
10) ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ അധ്യക്ഷൻ ആരായിരുന്നു?
സുഭാഷ്ചന്ദ്ര ബോസ്
11) പാകിസ്ഥാന്റെ പ്രഥമ ദേശീയ കവി ആരായിരുന്നു?
മുഹമ്മദ് ഇക്ബാൽ
12) ജറുസലേമിലെ ബയുത്തുൽ മുഫക്കസ് എന്ന സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി?
മൗലാനാ മുഹമ്മദലി
13) പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ദേശീയ നേതാവ്?
ലാലാ ലജ്പത്റായ്
14) ഇന്ത്യൻ രാഷ്ട്രീയത്തിലെ “കിംഗ് മേക്കർ” എന്നറിയപ്പെടുന്നത്?
കെ കാമരാജ്
15) കാതറിൻ മേരി ഹെയിൽമാൻ എന്ന ഇംഗ്ലീഷുകാരി ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്ന പേരെന്ത്?
സരളാ ബെൻ