🔥 കുഴലുകളിലൂടെയല്ലാതെ രക്തത്തിലേക്ക് നേരിട്ട് ഹോർമോണുകളെ കടത്തിവിടുന്ന ഗ്രന്ഥികളാണ് അന്തസ്രാവി ഗ്രന്ഥികൾ (Endocrine Glands). ക്രമാനുഗതമായി ശരീരത്തിൽ നടക്കുന്ന ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ
1) പീനിയൽ ഗ്രന്ഥി
ജൈവകോശങ്ങളുടെ താളാത്മക പ്രവർത്തനം നിയന്ത്രിക്കുന്നു.
▪ ജൈവ ഘടികാരം എന്നറിയപ്പെടുന്നു
▪ മെലാടോൺ, സെറാടോൺ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നു
▪ മെലാടോണിന്റെ അളവ് രക്തത്തിൽ കുടുമ്പോളാണ് ഉറക്കം വരുന്നത്
2) തൈറോയിഡ്
🎋 ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി
🎋 തൈറോക്സിനും കാൽസിടോണിനും ഉൽപ്പാദിപ്പിക്കുന്നു
🎋 തൈറോക്സിൻ കുറയുന്ന അവസ്ഥ ഹൈപ്പോതൈറോയ്ഡിസം , കൂടുന്ന അവസ്ഥ ഹൈപ്പർ തൈറോക്സിൻ
🎋 തൈറോക്സിൻ അളവ് കുറഞ്ഞാൽ കുട്ടികളിൽ ക്രിട്ടിനിസത്തിനും മുതിർന്നവരിൽ മിക്സിഡിമയ്ക്കും കാരണമാകും
3) പാരാ തൈറോയിഡ്
🔘 പാരാ തെർമോണും ഹെർമോണും ഉൽപ്പാദിപ്പിക്കുന്നു
🔘 രക്തത്തിൽ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കും
🔘 പാരാതെർമോണിന്റെ കുറവ് ടെറ്റനി എന്ന രോഗത്തിന് കാരണമാകും
4) ഗൊണാഡ് ഗ്രന്ഥി
📛 പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകളിൽ ഈസ്ട്രജൻ, പ്രോജസ്റ്റീറോൺ എന്നീ ലൈംഗീക ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നു
5) അഡ്രിനാൽ ഗ്രന്ഥി
🔰 അധിവൃക്കഗ്രന്ഥി എന്നറിയപ്പെടുന്നു
🔰 ആൽഡോസ്റ്റിറോൺ, കോർട്ടിസോൾ, അഡ്രിനാലിൻ, നോർ അഡ്രിനാലിൻ, ഈസ്ട്രജൻ, ആൻഡ്രജൻ എന്നിവ ഉൽപ്പാദിപ്പിക്കുന്നു
🔰 അടിയന്തരഘട്ടങ്ങളെ തരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന അഡ്രിനാലിൻ അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നു
6) ആഗ്നേയ ഗ്രന്ഥി (pancreas)
🔱 ആഗ്നേയരസം ഉൽപ്പാദിപ്പിക്കുന്നു
🔱 ഗ്രന്ഥിക്കുള്ളിൽ കാണപ്പെടുന്ന അന്തസ്രാവി കോശങ്ങളെയാണ് Islets of Langer Hans എന്ന് വിളിക്കുന്നത്
🔱 ഇൻസുലിൻ, ഗ്ലുക്കഗോൺ എന്നിവയാണ് ഐലെറ്റ്സ് ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ
7) തൈമസ്
⭕ കുട്ടികളിൽ മാത്രമുള്ള അന്തസ്രാവി ഗ്രന്ഥി
⭕ കുട്ടികൾക്ക് പ്രതിരോധശേഷി നൽകുന്ന തൈമോസിൻ ഉൽപ്പാദിപ്പിക്കുന്നു
8) പിയൂഷ ഗ്രന്ഥി (pituitary gland)
♻ മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നു
♻ സമാറ്റോട്രോഫിൻ ഉൽപ്പാദിപ്പിക്കുന്ന
♻ വാസോപ്രിസിനും ഓക്സിടോസിനും ശേഖരിക്കുന്നു
♻ സമാറ്റോട്രോഫിൻ കുറഞ്ഞാൽ വാമനത്വം(Dwarfism), കൂടിയാൽ ഭീമാകാരത്വം(Gigantism)
♻ വളർചാകാലം കഴിഞ്ഞാണ് സമാറ്റൊട്രോഫിൻ അമിതമാകുന്നതെങ്കിൽ അക്രോമെഗളി എന്ന രോഗത്തിന് കാരണമാകും
9) ഹൈപ്പോതലാമാസ്
🔹 വോസോപ്രിസിനും ഓക്സിടോസിനും ഉൽപ്പാദിപ്പിക്കുന്നു