1) ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര്?
2) ഏറ്റവും കുറച്ച് കാലം ഭരിച്ച മുഗൾ രാജാവ്?
3) മുഗൾ സാമ്രാജ്യ സ്ഥാപകൻ?
4) സിംഹം എന്നർത്ഥമുള്ള പേര് ഏതു മുഗൾ രാജാവിനാണ്?
5) ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗൾ രാജാവ്?
6) ‘തുസുകി ബാബറി’ എന്ന ആത്മകഥ രചിച്ചത്?
7) ഏറ്റവും സാഹസികനായ മുഗൾ ഭരണാധികാരി?
8) ദൗലത് ഖാൻ ലോധി ആരെയാണ് ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത്?
9) ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ (1526) ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയതാര്?
10) ഘാഗ്ര യുദ്ധത്തിൽ (1529) മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഘാനികളെ തോല്പിച്ചതാര്?
11) ഖന്വ യുദ്ധത്തിൽ (1527) ആരാണ് സംഗ്രാമ സിംഹനെ പരാജയപ്പെടുത്തിയത്?
12) മുഗൾ ചക്രവർത്തിമാരിൽ സാഹിത്യത്തിൽ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത്?
13) കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ രാജാവ്?
14) മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്കണമെന്നും പ്രാർത്ഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്നു കരുതപ്പെടുന്ന മുഗൾ ഭരണാധികാരി?
15) പിതൃപക്ഷത്തിൽ തിമൂറിന്റെയും മാതൃപക്ഷത്തിൽ ചെങ്കിസ്ഖാന്റെയും പിൻഗാമിയായി മുഗൾ ചക്രവർത്തി?
മേൽപ്പറഞ്ഞ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം
ബാബർ