🎋 ഫലകങ്ങളുടെ ചലനത്തിന്റെ ഫലമായി ഉണ്ടാവുന്ന വിടവുകൾ വഴി ശിലാദ്രവം(മാഗ്മ) ഭൂവൽക്കത്തിന് പുറത്ത് വന്നാണ് അഗ്നി പർവതങ്ങൾ സൃഷ്ഠിക്കപ്പെടുന്നത്
🎋 ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണുന്നത് പസഫിക്കിന് ചുറ്റുമാണ്
🎋 ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ദക്ഷിണ പസഫിക്കിലെ താമുമാസിഫ് ആണ്
🎋 ആന്ധമാനിലെ ബാരൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ബാരൺ അഗ്നിപർവതമാണ് ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം
🎋 സജീവ അഗ്നിപർവതങ്ങൾ ഇല്ലാത്ത വൻകരയാണ് ഓസ്ട്രേലിയ
🎋 മെഡിറ്ററേനിയൻ ദീപസ്തംഭം എന്നു വിളിക്കുന്ന അഗ്നിപർവതമാണ് ഇറ്റലിയിലെ സട്രംബോളി
🎋 ഇന്തോനേഷ്യയിൽ ഒരു കാലത്ത് നാശംവിതച്ച അഗ്നിപർവതമാണ് ക്രാക്കത്തോവ
🎋 അഗ്നിപർവത പ്രദേശത്ത് ലാവ പൊടിഞ്ഞുണ്ടായ വളക്കൂറുള്ള മണ്ണാണ് റിഗർ മണ്ണ്. ഇത് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്
🎋 2016 ൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവതമാണ് മൗണ്ട് സിനാബുക്ക്