എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – ഹോർത്തൂസ് മലബാറിക്കസ്

1) ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്?

ഹെൻട്രിക് വാൻറീഡ്

🎊 മലബാറിലെ സസ്യങ്ങളെക്കുറിച്ചുള്ള സസ്യശാസ്ത്ര ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്

🎊 1678-1703 ൽ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളായാണ് ഹോർത്തൂസ് മലബാറിക്കസ് പുറത്തിറക്കിയത്

🎊 ഡച്ചുകാരുടെ മഹത്തായ സംഭാവനയായ ഈ ഗ്രന്ഥം ലാറ്റിൻ ഭാഷയിലാണ് പുറത്തിറങ്ങിയത്

🎊 ഇട്ടി അച്യുതൻ എന്ന വൈദ്യന്റെ ഗ്രന്ഥങ്ങൾ രചനയിൽ സഹായകമായി

🎊 അപ്പുഭട്ട്, രംഗഭട്ട്, വിനായക ഭട്ട് ഗൗഡ സാരസ്വത ബ്രാഹ്മണരുടെ സഹായത്തോടെയാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധികരിച്ചത്

🎊 ഹോർത്തൂസ് മലബാറിക്കസ്സിൽ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വൃക്ഷം തേങ്ങാണ്

🎊 ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കെ. എസ് മണിലാൽ ആണ്.

Leave a Reply