തെക്കേ മലബാറിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി മാപ്പിളമാർ നടത്തിയ സായുധകലാപമാണ് മലബാർ ലഹള. ഖിലാഫത്ത് കമ്മിറ്റി സെക്രെട്ടറിയായിരുന്ന വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് മലബാർ ലഹളയ്ക്ക് പിന്നിലെ പെട്ടന്നുള്ള കാരണം.
മലബാർ കലാപത്തിന് നേതൃത്വം നൽകിയവരായിരുന്നു അലി മുസലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, കോയ തങ്ങൾ എന്നിവർ.
മലബാർ കലാപവുമായി ബന്ധപ്പെട്ട സംഭവമാണ് 1921 നവംബർ 20-ലെ വാഗൺ ട്രാജഡി