തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കുന്നതിനുള്ള അവകാശത്തിനായി നടത്തിയ സമരം. മേൽമുണ്ട് സമരം, മാറു മറയ്ക്കൽ സമരം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1859 ജനുവരി 4 ന് നാഗർകോവിലിലെ കോട്ടാറിൽ ചിന്നൻ നാടാരുടെ നേതൃത്വത്തിലായിരുന്നു ചാന്നാർമാർ കലാപതിനിറങ്ങിയത്.
1859 ജൂലൈ 26-ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഉത്തരവ് പ്രകാരം എല്ലാ ചാന്നാർ സ്ത്രീകൾക്കും മാറു മറയ്ക്കാനുള്ള അവകാശം ലഭിച്ചു.