1) ദേശീയ സാക്ഷരതാമിഷൻ രൂപീകരിച്ച വർഷം:
1988
2) ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ കേന്ദ്ര ഭരണപ്രദേശം:
ആന്തമാൻ നിക്കോബാർ ദ്വീപ്
3) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കേല സ്ഥാപിച്ചത് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്?
ജർമ്മനി
4) സാർവദേശീയ മനുഷ്യാവകാശ ദിനം:
ഡിസംബർ 10
5) പ്രച്ഛന്നബുദ്ധൻ എന്നറിയപ്പെടുന്നതാര്?
ശ്രീശങ്കരൻ
6) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം:
2005
7) ലോക കാലാവസ്ഥാ ദിനം:
മാർച്ച് 23
8) മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല:
എറണാകുളം
9) അസ്സമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്?
ബ്രഹ്മപുത്ര
10) മഞ്ഞു തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ്:
ചിനൂക്ക്
11) ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ:
ദാദാഭായ് നവറോജി
12) മോഹൻജദാരോ കണ്ടെത്തിയത് ആര്?
ആർ ഡി ബാനർജി
13) ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചതാര്?
ഏണസ്റ്റ് ബാർക്കർ
14) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ച വർഷം:
1942
15) പല്ലവന്മാരുടെ തലസ്ഥാനം:
കാഞ്ചി
16) ‘സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ്?
വി എസ് അച്യുതാനന്ദൻ
17) ലക്ഷം വീട് കോളനി എന്ന പദ്ധതി തുടങ്ങിയത്:
എം എൻ ഗോവിന്ദൻ നായർ
18) ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം:
1969
19) ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്:
പാമീർ
20) ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രധാനമന്ത്രി:
ഗുൽസാരിലാൽ നന്ദ
21) സ്വാമി വിവേകാനന്ദൻ അന്തരിച്ചത് എത്രാം വയസ്സിലാണ്?
39
22) ‘എനിക്കു ശേഷം പ്രളയം’- എന്നു പറഞ്ഞതാര്?
ലൂയി പതിനഞ്ചാമൻ
23) ഐക്യരാഷ്ട്ര സംഘടനയിൽ എല്ലാ അംഗരാജ്യങ്ങളും അംഗങ്ങളാകുന്ന സമിതി:
പൊതുസഭ
24) പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
യുറാനസ്
25) ഗ്രീൻ ബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി:
കൽക്കട്ട