1) കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?
നോട്ടിക് മൈൽ
2) പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ്?
75
3) കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ ഭരണസുതാര്യത ഉറപ്പുവരുത്തുന്ന നിയമം:
വിവരാവകാശ നിയമം
4) C.N.N ഏതു രാജ്യത്തിന്റെ ടി.വി ചാനലാണ്?
യു എസ് എ
5) കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
6) ഭൗമദിനം എന്നാണ്?
ഏപ്രിൽ 22
7) രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
8) കേരളത്തിൽ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ട്?
20
9) ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്:
സമുദ്രഗുപ്തൻ
10) ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത്?
എഡ്യൂസാറ്റ്
11) ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു?
റോ
12) ‘ബുൾമാർക്കറ്റ്’ എന്ന പദം എന്തുമായി ബന്ധപ്പെട്ടതാണ്:
ഓഹരി വിപണി
13) 1966-ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഒപ്പുവെച്ച സമാദാനകരാർ:
താഷ്‌കന്റ് കരാർ
14) മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം:
നിംബസ്
15) ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏതുപേരിൽ അറിയപ്പെടുന്നു:
സീസ്മോളജി
16) ഇന്ത്യ-പാകിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയത്:
സിറിൽ റാഡ്ക്ലിഫ്
17) ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏതു പേരിലറിയപ്പെടുന്നു:
മിശ്ര സമ്പദ് വ്യവസ്ഥ
18) ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്:
എം എസ് സ്വാമിനാഥൻ
19) പോസ്റ്റൽ ഇൻഡക്സ് നമ്പറുകൾ(PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം:
1972
20) ഫത്തേപൂർ സിക്രി എന്ന തലസ്ഥാന നഗരം സൃഷ്‌ടിച്ച മുഗൾ ചക്രവർത്തി ആര്?
അക്ബർ