എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗമാണ്:

സിക്കിൾ സെൽ അനീമിയ

2) ഇന്ത്യയിൽ പൂർവതീര സമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത്:

കോറമാൻഡൽ തീരം

3) രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?

ഹൈദരബാദ്

4) ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യ മാസം?

ചൈത്രം

5) ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി:

കാർത്തിക തിരുനാൾ രാമവർമ്മ

6) സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ:

ലോർഡ് വെല്ലസ്ലി

7) മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമ്മാനിക്കുന്ന ബഹുമതി:

സ്വരാജ് ട്രോഫി

8) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം:

ശാസ്താംകോട്ട കായൽ

9) ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചിൽക്ക ഏത് സംസ്ഥാനത്താണ്:

ഒഡീഷ

10) റാബിസ് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത്:

ലൂയി പാസ്ചർ

11) ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഇന്ത്യയിൽ രൂപം കൊണ്ടത് എന്ന്?

2005

12) സാധാരണ ബൾബിലെ ഫിലമെന്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം:

ടാങ്സ്റ്റൻ

13) ഇരുമ്പടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം:

അനീമിയ

14) പ്രപഞ്ച ഘടനയെകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ:

കോസ്മോളജി

15) നാഗാലാന്റിന്റെ തലസ്ഥാനം:

കൊഹിമ

16) ബോക്സൈറ്റ് ധാതു സംസ്ക്കരിച്ചുണ്ടാക്കുന്ന ലോഹം:

അലുമിനിയം

17) കേരളത്തിൽ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി:

സി അച്യുതമേനോൻ

18) ബി.സി.ജി കുത്തിവെപ്പ് കുട്ടികളിൽ ഏത് രോഗം തടയാനാണ്:

ക്ഷയം

19) വജ്രത്തിന്റെ തിളക്കത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം:

പൂർണ്ണ ആന്തര പ്രതിഫലനം

20) കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം:

ഇരവികുളം

Leave a Reply