എൽ ഡി സി – മുൻവർഷങ്ങളിൽ ചോദിച്ച സയൻസ് ചോദ്യങ്ങൾ

1) മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം ഏത്?

ജീവകം സി

2) വിറ്റാമിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെ പൊതുവെ പറയുന്നത്?

അപര്യാപ്തതാ രോഗങ്ങൾ

3) വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച പോളിഷ് ശാസ്ത്രജ്ഞൻ?

കാസിമർ ഫങ്ക്

4) ശരീരത്തിൽ രക്തനിർമ്മിതിക്ക് ആവശ്യമായ ജീവകം?

ജീവകം B9(ഫോളിക് ആസിഡ്)

5) തവിടുകളഞ്ഞ അരി ധാരാളമായി ഉപയോഗിക്കുന്നത് മൂലം ശരീരത്തിന് ലഭിക്കാതെ പോകുന്ന ജീവകം?

ജീവകം B1 (തയാമിൻ)

6) ജീവകം B12ൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്?

കൊബാൾട്ട്

7) വൈറ്റമിനുകൾ കൂടുത്തലാകുന്നത് മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ?

ജീവകാധിക്യം

8) പച്ചക്കരികളിൽ നിന്നും സാധാരണയായി ലഭിക്കാത്ത വിറ്റാമിൻ?

വിറ്റാമിൻ ഡി

9) തയാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?

ബെറിബെറി

10) ………. ന്റെ അഭാവം പെല്ലഗ്ര എന്ന രോഗത്തിന് കാരണമാകുന്നു.

നിയാസിൻ

Leave a Reply

Your email address will not be published. Required fields are marked *